Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ഗ്രാൻഡ് പ്രി: ആൻസിയെ ചാടിക്കടന്ന് നയനക്ക് സ്വർണം

text_fields
bookmark_border
ലോങ് ജംപിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്
ഇന്ത്യൻ ഗ്രാൻഡ് പ്രി: ആൻസിയെ ചാടിക്കടന്ന് നയനക്ക് സ്വർണം
cancel
camera_alt

ന​യ​ന ജെ​യിംസ്, ആ​ൻ​സി സോ​ജ​ൻ

Listen to this Article

ഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ കനത്ത പോരാട്ടം നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രി അത് ലറ്റിക്സ് മീറ്റിലെ വനിത ലോങ് ജംപിൽ മലയാളി താരം നയന ജെയിംസിന് സ്വർണം. മറ്റൊരു മലയാളി താരം ആൻസി സോജനുമായി ഇഞ്ചോടിഞ്ച് പൊരുതി 6.37 മീറ്റർ ചാടിയാണ് നയനയുടെ നേട്ടം.

ആൻസിക്ക് (6.35) വെള്ളിയും ഉത്തർപ്രദേശുകാരി ഷൈലി സിങ്ങിന് (6.27) വെങ്കലവും ലഭിച്ചു. ആദ്യ രണ്ട് റൗണ്ടിൽ 6.29 മീറ്റർ പ്രകടനത്തോടെ ആൻസിയായിരുന്നു മുന്നിൽ. ഫൗളിൽ തുടങ്ങിയ നയന രണ്ടാം ശ്രമത്തിൽ 5.99 ചാടി. മൂന്നാം റൗണ്ടിൽ 6.30ലെത്തി ആൻസി‍യെ മറികടക്കുകയും ചെയ്തു.

എന്നാൽ, ആൻസി‍യുടെ നാലാം ശ്രമം 6.35 മീറ്ററായി. തുടർന്ന് 6.37 മീറ്റർ ചാടി വീണ്ടും നയന മുന്നിൽ. നയന ഇതേ പ്രകടനം ആവർത്തിച്ചപ്പോൾ ആൻസിയുടെ അവസാന രണ്ട് ശ്രമങ്ങൾ ഫൗളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Grand Prix: Nayan wins gold over Ancy
Next Story