ബോക്സിങ് വനിത ലോക ചാമ്പ്യൻഷിപ്പ് അടുത്ത വർഷം ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യ കൂടുതൽ കരുത്തുകാട്ടുന്ന വനിത ബോക്സിങ്ങിൽ ലോക കിരീടം തേടിയുള്ള അടുത്ത വർഷത്തെ പോരാട്ടം രാജ്യത്തുതന്നെ നടക്കും. തലസ്ഥാന നഗരമായ ന്യൂ ഡൽഹിയാകും സൂപർ പോരാട്ടങ്ങൾക്ക് വേദിയാകുക. നിർദിഷ്ട ഫീസ് അടക്കുന്നതിൽ വീഴ്ച കാട്ടിയെന്നു പറഞ്ഞ് മുമ്പ് പുരുഷ വിഭാഗം ലോക ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വം ഇന്ത്യക്ക് നിഷേധിച്ചിരുന്നു. 2006, 2018 വർഷങ്ങളിലും വനിത വിഭാഗം ലോക ചാമ്പ്യൻഷിപ്പുകൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്.
വരുംദിവസങ്ങളിൽ രാജ്യത്തെത്തുന്ന രാജ്യാന്തര ബോക്സിങ് അസോസിയേഷൻ പ്രസിഡന്റ് ഉമർ ക്രംലേവിന്റെ സന്ദർശനത്തിനു ശേഷമാകും തീയതി പ്രഖ്യാപനം. ന്യൂ ഡൽഹി ജവഹർലാൽ നെഹ്റു മൈതാനത്താകും നടക്കുക.
തുർക്കിയിൽ നടന്ന കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ നിഖാത് സരിന്റെ സ്വർണമുൾപ്പെടെ ഇന്ത്യ മൂന്ന് മെഡലുകൾ നേടിയിരുന്നു. പുരുഷ വിഭാഗം ലോകചാമ്പ്യൻഷിപ്പ് അടുത്ത വർഷം മേയിൽ താഷ്കെന്റിലാകും നടക്കുക. പുരുഷ വിഭാഗത്തിൽ നിലവിലെ സമ്മാനത്തുക അടുത്ത വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ ഇരട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

