ഇന്ത്യ ഓപൺ; ലിൻ, ആൻ ജേതാക്കൾ
text_fieldsലിൻ ചുൻ യി, ആൻ സെ യങ്
ന്യൂഡൽഹി: ഇന്ത്യ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റ് പുരുഷ, വനിത സിംഗ്ൾസിൽ യഥാക്രമം ലിൻ ചുൻ യിയും ആൻ സെ യങ്ങും ജേതാക്കളായി. മൂന്നാം സീഡും ഇന്തോനേഷ്യക്കാരനുമായ ജൊനാഥൻ ക്രിസ്റ്റിയെ ഫൈനലിൽ 21-10, 21-18 സ്കോറിനാണ് ചൈനീസ് തായ്പേയി താരം ലിൻ തോൽപിച്ചത്.
വനിതകളിൽ നിലവിലെ ചാമ്പ്യനായ ദക്ഷിണ കൊറിയയുടെ ആൻ കലാശപ്പോരാട്ടത്തിൽ ലോക രണ്ടാം നമ്പറുകാരി ചൈനയുടെ വാങ് ഷിയിയെ 21-13, 21-11നും പരാജയപ്പെടുത്തി. ചൈനയുടെ ലിയാങ് വെയ്കെങ്-വാങ് ചാങ്, ലിയു ഷെങ്സു-ടാൻ നിങ് സഖ്യങ്ങൾ യഥാക്രമം പുരുഷ, വനിത ഡബ്ൾസ് കിരീടങ്ങൾ കരസ്ഥമാക്കി. തായ്ലൻഡിന്റെ ദേചപോൾ പൂവരനുക്രോ-സുപിസ്സര പൌസമ്പ്രാൻ ജോടിയാണ് മിക്സഡ് ഡബ്ൾസ് ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

