Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം വോളിബാള്‍: ആദ്യ...

പ്രൈം വോളിബാള്‍: ആദ്യ മത്സരം കൊച്ചി–ഹൈദരാബാദ്​

text_fields
bookmark_border
prime volleyball
cancel

കൊ​ച്ചി: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് ആ​ദ്യ സീ​സ​ണി​നു​ള്ള മ​ത്സ​ര​ക്ര​മ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് വൈ​കീ​ട്ട് ഏ​ഴി​ന് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സ്, കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ നേ​രി​ടും.

23 ദി​വ​സ​ങ്ങ​ളി​ലാ​യി 24 മ​ത്സ​ര​ങ്ങ​ളാ​ണ് ടൂ​ര്‍ണ​മെ​ന്റി​ല്‍ ഉ​ണ്ടാ​വു​ക. ഹൈ​ദ​രാ​ബാ​ദ് ഗ​ച്ചി​ബൗ​ളി ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ളെ​ല്ലാം. കാ​ലി​ക്ക​റ്റ് ഹീ​റോ​സ്, കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ്, അ​ഹ്​​മ​ദാ​ബാ​ദ്​ ഡി​ഫ​ന്‍ഡേ​ഴ്‌​സ്, ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സ്, ചെ​ന്നൈ ബ്ലി​റ്റ്‌​സ്, ബം​ഗ​ളൂ​രു ടോ​ര്‍പ്പി​ഡോ​സ്, കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സ് എ​ന്നീ ഏ​ഴ് ടീ​മു​ക​ളും ഓ​രോ റൗ​ണ്ട് റോ​ബി​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കും. ലീ​ഗ് ഘ​ട്ട​ത്തി​ല്‍ ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ടീ​മു​ക​ള്‍ സെ​മി​ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടും. ഫെ​ബ്രു​വ​രി 27നാ​ണ്​ ക​ലാ​ശ​ക്ക​ളി.

വൈ​കീ​ട്ട് ഏ​ഴി​നാ​ണ് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും. ര​ണ്ട്​ മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന ഫെ​ബ്രു​വ​രി 11നും 17​നും ര​ണ്ടാം മ​ത്സ​രം രാ​ത്രി ഒ​മ്പ​തി​ന് തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi blue spikersPrime Volleyball LeagueHyderabad Black Hawks
News Summary - Hyderabad Black Hawks up against Kochi Blue Spikers in Prime Volleyball League opening match
Next Story