Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightസുവർണ നിമിഷം; ചോപ്രയെ...

സുവർണ നിമിഷം; ചോപ്രയെ അഭിനന്ദിച്ച്​ രാജ്യം

text_fields
bookmark_border
സുവർണ നിമിഷം; ചോപ്രയെ അഭിനന്ദിച്ച്​ രാജ്യം
cancel

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിലെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ്​ ചോപ്രയെ അഭിനന്ദനങ്ങൾ കൊണ്ട്​ മൂടി രാജ്യം. രാഷ്​ട്രപത്രി, പ്രധാനമന്ത്രി, രാഷ്​ട്രീയപാർട്ടി നേതാക്കൾ, കായികതാരങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും നീരജ്​ ചോപ്രയെ അഭിനന്ദിച്ച്​ രംഗത്തെത്തി. ചരിത്രം കുറിക്കാനുള്ള തടസം നിങ്ങൾ നീക്കിയെന്നായിരുന്നു സ്വർണനേട്ടത്തോടുള്ള രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്‍റെ പ്രതികരണം.

നീരജിന്‍റെ സ്വർണനേട്ടം എക്കാലവും ഓർമിക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്​. കോടിക്കണക്കിന്​ ഹൃദയങ്ങൾ നിങ്ങൾക്ക്​ വേണ്ടിമിടിക്കുന്നുവെന്നായിരുന്നു കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിൻ്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയിരിക്കുന്നുവെന്നായിരുന്നു പിണറായി വിജയന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​.

നീരജ്​ മൂലം ഇന്ത്യ കൂടുതൽ തിളങ്ങുന്നുവെന്നായിരുന്നു ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്‍റെ ട്വീറ്റ്​. ഒളിമ്പിക്​സിലെ സുവർണ ക്ലബിലേക്ക്​ നീരജ്​ ചോപ്രയെ മുൻ ഒളിമ്പിക്​സ്​ സ്വർണമെഡൽ ജേതാവ്​ അഭിനവ്​ ബിന്ദ്ര സ്വാഗതം ചെയ്​തു.

അത്​ലറ്റിക്​സിൽ സ്വർണ മെഡൽ കാറ്റഗറിയിലേക്ക്​ പ്രവേശിച്ച നീരജ്​ ചോപ്രക്ക്​ അഭിനന്ദനമെന്നായിരുന്നു കോൺഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂരിന്‍റെ ട്വീറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraOlympics 2021
News Summary - Golden moment; Congratulations to Chopra
Next Story