Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

11-ാം വയസ്സിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം; ചരിത്രനേട്ടവുമായി ജപ്പാന്റെ യുകി കുരിഹാര

text_fields
bookmark_border
11-ാം വയസ്സിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം; ചരിത്രനേട്ടവുമായി ജപ്പാന്റെ യുകി കുരിഹാര
cancel

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ജപ്പാന്റെ 11കാരൻ യുകി കുരിഹാര. ഇ-സ്പോർട്സ് 'പുയോ പുയോ ചാമ്പ്യൻസ്' വിഭാഗത്തിൽ സ്വർണം നേടിയ കുരിഹാര, ജപ്പാന്റെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി.

ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ 24കാരനായ കാങ് ഡോങ്ഷിനെ 10-2ന് തോൽപ്പിച്ചാണ് കുരിഹാര സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തുടക്കത്തിൽ 1-0ന് പിന്നിലായിരുന്നെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവാണ് 11കാരൻ നടത്തിയത്. സെമിഫൈനലിൽ തായ്‌ലൻഡിന്റെ 28കാരനായ തനരക് വോങ്കിറ്റ്കുനെ 10-1ന് പരാജയപ്പെടുത്തിയായിരുന്നു കുരിഹാര ഫൈനലിലെത്തിയത്. മത്സരത്തിലുടനീളം ശാന്തത കൈവിടാതിരുന്ന താരം മുതിർന്ന എതിരാളികൾക്കെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

പ്രാഥമിക സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുരിഹാര പുയോ പുയോ കളിക്കാൻ തുടങ്ങിയത്. പിന്നീട് വിവിധ ടൂർണമെന്റുകളിൽ മത്സരിച്ച് വിജയങ്ങൾ സ്വന്തമാക്കി. ഈ വർഷം ഏപ്രിലിൽ പ്രൊഫഷണൽ ലൈസൻസും നേടി. മുതിർന്ന താരങ്ങളെ സ്ഥിരമായി പരാജയപ്പെടുത്തുന്ന താരമായും കുരിഹാര ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

സ്വർണം നേടിയശേഷം വലിയ ആഘോഷങ്ങളൊന്നും നടത്താതിരുന്ന കുരിഹാര, തനിക്ക് അൽപ്പം നാണം തോന്നിയതിനാലാണ് മുഖഭാവം പോലും അധികം മാറ്റാതിരുന്നതെന്ന് പറഞ്ഞു. സ്കൂളും അധിക പഠനവും ഇ-സ്പോർട്സും ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെങ്കിലും ഗെയിം കളിക്കുന്നത് ഏറെ ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഇതേ ഇനത്തിൽ മെഡൽ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയുടെ സ്റ്റാർ ഗെയിമർ പരിതോഷ് മികച്ച പ്രകടനത്തിന് ശേഷം ക്വാർട്ടർ ഫൈനലിൽ പുറത്തായി. 1991-ൽ സെഗ (SEGA) കമ്പനി പുറത്തിറക്കിയ ലോകപ്രശസ്തമായ പസിൽ ഗെയിമാണ് 'പുയോ പുയോ'. ഒരേ നിറത്തിലുള്ള ബ്ലോബുകൾ ഒരുമിച്ച് ചേർത്ത് സ്ക്രീൻ ക്ലിയർ ചെയ്യുന്നതാണ് ഇതിന്റെ രീതി. കളിക്കാരുടെ അതിവേഗത്തിലുള്ള ചിന്താശേഷിയും ബുദ്ധിയും പരിശോധിക്കുന്ന ഈ ഗെയിം, ഈ വർഷത്തെ ജപ്പാൻ ഏഷ്യൻ ഗെയിംസിലാണ് ആദ്യമായി ഔദ്യോഗിക മത്സര ഇനമായി മാറ്റിയത്.

ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡൽ ജേതാക്കളുടെ സമഗ്രമായ ഔദ്യോഗിക രേഖകൾ ലഭ്യമല്ലെങ്കിലും, 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 12കാരിയായ ഇന്തോനേഷ്യൻ താരം ബുംഗ നിമാസ് വനിതാ സ്കേറ്റ്ബോർഡിങ്ങിൽ വെങ്കലം നേടിയിരുന്നു. 2023ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ 13കാരിയായ ചൈനീസ് താരം കുയി ചെൻഷി വനിതകളുടെ സ്ട്രീറ്റ് സ്കേറ്റ്ബോർഡിങ്ങിൽ സ്വർണം നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold in the Asian Games at age 11: Japan's Yuki Kurihara makes historic achievement
Next Story