Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഫോർമുല വൺ സൗദി...

ഫോർമുല വൺ സൗദി ഗ്രാൻഡ്​ പിക്​സ്​: ആദ്യ രണ്ട്​ പരീക്ഷണ റൗണ്ടുകളിൽ ഹാമിൽട്ടൺ മുന്നിൽ

text_fields
bookmark_border
saudi formula one
cancel
camera_alt

ഫോർമുല വൺ പരീക്ഷണ റൗണ്ടുകളിൽ മുന്നിലായ ലൂയിസ്​ ഹാമിൽട്ടൽ

ജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻഡ്​​ കാറോട്ട മത്സരത്തി​െൻറ ആദ്യ ദിവസമായ വെള്ളിയാഴ്​ച നടന്ന ഒന്നും രണ്ടും പരിശീലന റൗണ്ടുകളിൽ മെഴ്‌സിഡസ് ടീം ഡ്രൈവറായ ബ്രിട്ട​െൻറ ലൂയിസ് ഹാമിൽട്ടൺ ലീഡ്​ നേടി. മികച്ച പ്രകടനം കാഴ്​ചവെച്ചാണ്​ ഏറ്റവും വേഗതയേറിയ സമയം ഹാമിൽട്ടൺ രേഖപ്പെടുത്തിയത്​.

ഫോർമുല വൺ എസ്​.ടി.സി സൗദി ഗ്രാൻഡ് പ്രിക്​സി​െൻറ അവസാന റൗണ്ടിന് മുന്നോടിയായാണ് പരീക്ഷണ റൗണ്ടുകൾ നടന്നത്​. രണ്ട് ടെസ്റ്റുകളിലും റെഡ് ബുൾ ഡ്രൈവറായ ഹോളണ്ട്​ താരം മാക്സ് വെർസ്റ്റാപ്പനെയാണ്​ ഹാമിൽട്ടൺ മറികടന്നത്. ഒന്നാം ടെസ്റ്റി​െൻറ ഫലം പുറത്തുവന്നപ്പോൾ റെഡ് ബുൾ ടീമി​െൻറ മാക്‌സ് വെർസ്റ്റാപ്പനാണ്​ രണ്ടാം സ്ഥാനം.

മെഴ്‌സിഡസ് ടീമി​െൻറ ഫിന്നിഷ് വാൾട്ടേരി ബോട്ടാസ് മൂന്നാം സ്ഥാനത്തും പിയറി ഗാസ്ലി (ആൽഫ) ടൗറി ടീം നാലാം സ്ഥാനത്തുമായി. രണ്ടാം പരിശീലന സെഷനിലും ഹാമിൽട്ടൺ ഒന്നാം സ്ഥാനം നിലനിർത്തി.

6.174 കിലോമീറ്റർ ട്രാക്കിൽ ഏറ്റവും വേഗതയേറിയ സമയം 1:29.018 മിനിറ്റ് രേഖപ്പെടുത്തിയാണ്​​ മെഴ്‌സിഡസ് സഹതാരം വാൾട്ടേരി ബോട്ടാസിനെക്കാൾ 0.061 സെക്കൻഡ് വ്യത്യാസത്തി​ൽ​ ഹാമിൽട്ടൺ ഒന്നാം സ്ഥാനം നേടിയത്​. ഇതോടെ ആദ്യ സെഷനിൽ മൂന്നാം സ്ഥാനത്തെത്തിയ മെഴ്‌സിഡസ് സഹതാരം വാൾട്ടേരി ബോട്ടാസ്​ രണ്ടാം സെഷനിൽ രണ്ടാം സ്ഥാനത്തെത്തി.

ആൽഫ ടൗറി ടീമി​െൻറ ഡ്രൈവറായ ഫ്രഞ്ച് പിയറി ഗാസ്ലിക്കാണ്​ മൂന്നാം സ്ഥാനം. ഹാമിൽട്ടണേക്കാൾ എട്ട് പോയിൻറിന്​ ഡ്രൈവർമാരുടെ പട്ടികയിൽ മുന്നിലുള്ള വെർസ്റ്റപ്പൻ, ഹാമിൽട്ടണേക്കാൾ 0.2 സെക്കൻഡ് പിന്നിലായി രണ്ടാം പരീക്ഷണ റൗണ്ടിൽ നാലാം സ്ഥാനത്തായി.

ശനിയാഴ്​ച​ വൈകുന്നേരം അഞ്ച്​ മണിക്ക്​ മൂന്നാം പരീക്ഷണ സെഷൻ ആരംഭിക്കും. ഒരു മണിക്കൂർ നീളുന്ന പരീക്ഷണ സെഷന്​ ശേഷം രാത്രി എട്ടിന്​​ അന്തിമ യോഗ്യതാ ടെസ്റ്റുകൾ നടക്കും. ഇതിൽ ഡ്രൈവർമാരെ ഏറ്റവും വേഗതയേറിയ സമയം അനുസരിച്ച്​ തരം തിരിക്കും. ഞായറാഴ്​ച വൈകുന്നേരം ഏഴിനാണ്​​ ഫോർമുല വൺ കിരീടം ആർക്കായിരിക്കുമെന്ന്​ നിർണയിക്കുന്ന അവസാന റൗണ്ട്​ മത്സരം നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula one
News Summary - Formula One: Lewis hamilton leads in the first two tests
Next Story