സ്വർണ സുൽത്താൻ
text_fieldsമുഹമ്മദ് സുൽത്താൻ
മഹാരാജാസ് കോളജിൽ വ്യാഴാഴ്ച രാവിലെ സിന്തറ്റിക്ക് ട്രാക്കുണർന്നപ്പോൾ ആദ്യ സ്വർണം നേടി മലപ്പുറത്തിന്റെ മുഹമ്മദ് സുൽത്താൻ. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിലാണ് ഐഡിയൽ കടകശ്ശേരിയുടെ സുൽത്താൻ സ്വർണത്തിലേക്ക് നടന്നത്. 23 മിനിറ്റ് 35.28 സെക്കൻഡിലാണ് ഫിനിഷ്.
പ്ലസ് വൺ വിദ്യാർഥിയായ താരം കഴിഞ്ഞ വർഷം മുതലാണ് ഐഡിയലിനൊപ്പം പരിശീലനം തുടങ്ങിയത്. ഐഡിയലിന്റെ തന്നെ താരമായ ദിൽജിത്തിനാണ് വെങ്കലം. അതുവരെ സഹോദരൻ റസലായിരുന്നു സുൽത്താനെ പരിശീലിപ്പിച്ചത്. തീരപ്രദേശത്തെ അസൗകര്യങ്ങളോടെ പടവെട്ടിയാണ് സുൽത്താന്റെ കായിക നേട്ടം. താനൂർ അൽ ബസാർ സ്വദേശിയും മത്സ്യതൊഴിലാളിയുമായ എ.കെ ലത്തീഫിന്റെയും ഫാത്തിമയുടെയും മകനാണ് സുൽത്താൻ.

