Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sarah Gamal
cancel
Homechevron_rightSportschevron_rightOther Gameschevron_rightഒ​ളി​മ്പി​ക്​​സ്​...

ഒ​ളി​മ്പി​ക്​​സ്​ നി​യ​ന്ത്രിക്കുന്ന ആ​ദ്യ അ​റ​ബ് - ആ​ഫ്രി​ക്ക​ൻ വ​നി​തയാകാൻ സാ​റ ഗ​മാ​ൽ

text_fields
bookmark_border

ടോ​ക്യോ: ഒ​ളി​മ്പി​ക്​​സ്​ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ അ​റ​ബ്​- ആ​ഫ്രി​ക്ക​ൻ വ​നി​ത​യാ​വാ​ൻ ഒ​രു​ങ്ങി ഇൗ​ജി​പ്​​തു​കാ​രി സാ​റ ഗ​മാ​ൽ. ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ ത്രീ ​ഓ​ൺ ത്രീ ​ബാ​സ്​​ക​റ്റ്​​ബാ​ൾ കോ​ർ​ട്ടി​ൽ പു​രു​ഷ​ന്മാ​രു​ടെ ക​ളി നി​യ​ന്ത്രി​ക്കാ​ൻ ശി​രോ​വ​സ്​​ത്ര​മ​ണി​ഞ്ഞ്​ ഈ 32​കാ​രി​യു​മു​ണ്ടാ​വും.

ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​രു അ​റ​ബ്​ -​ആ​ഫ്രി​ക്ക​ൻ വ​നി​ത ഒ​ളി​മ്പി​ക്​​സ്​ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഫി​ബ വേ​ൾ​ഡ്​ യൂ​ത്ത്​ ക​പ്പ്, ആ​ഫ്രി​ക്ക​ൻ വി​മ​ൻ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​ തു​ട​ങ്ങി​യ നി​ര​വ​ധി രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെൻറു​ക​ളു​ടെ പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ്​ സാ​റ ഗ​മാ​ൽ ഒ​ളി​മ്പി​ക്​​സ്​ കോ​ർ​ട്ടി​ലി​റ​ങ്ങു​ന്ന​ത്.

പു​രു​ഷ റ​ഫ​റി​മാ​ർ വാ​ഴു​ന്ന ബാ​സ്​​ക​റ്റ്​​ബാ​ൾ കോ​ർ​ട്ടി​ൽ സാ​റ ഗ​മാ​ലി​‍െൻറ സാ​ന്നി​ധ്യം കാ​ണി​ക​ൾ​ക്ക്​ ആ​ദ്യം കൗ​തു​ക​മാ​യി​രു​ന്നെ​ങ്കി​ലും മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന കാ​ർ​ക്ക​ശ്യ​വും ക​ണി​ശ​ത​യും​കൊ​ണ്ട്​ അ​വ​ർ ഏ​റെ ആ​ദ​ര​വു നേ​ടി. ഈ​ജി​പ്​​ഷ്യ​ൻ ബാ​സ്​​ക​റ്റ്​​ബാ​ളി​ലെ കു​പ്ര​സി​ദ്ധ ആ​രാ​ധ​ക​ക്കൂ​ട്ട​ങ്ങ​ളാ​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ല​ക്​​സാ​ൻ​ഡ്രി​യ യ​ു​നൈ​റ്റ​ഡി​‍െൻറ മ​ത്സ​ര​ങ്ങ​ളും സാ​റ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:olympicsSarah Gamal
News Summary - First Arab to host the Olympics - Saragam to make African women
Next Story