ഫിബ ഏഷ്യ കപ്പ്: എക്സ്ട്രാ ടൈമിൽ ജോർഡനോട് തോറ്റ് ഇന്ത്യ
text_fieldsജിദ്ദ: കിങ് അബ്ദുല്ല സ്പോർട്സ് സെന്ററിൽ നടന്ന ഫിബ ഏഷ്യ കപ്പ് ബാസ്കറ്റ്ബാൾ മത്സരത്തിൽ ജോർഡനോട് തോറ്റ് ഇന്ത്യ. നിശ്ചിതസമയത്ത് 80-80 എന്ന നിലയിൽ തുല്യത പാലിച്ചതിനുശേഷം എക്സ്ട്രാ ടൈമിലായിരുന്നു ജോർഡന്റെ ജയം. സ്കോർ: 84-91. വിജയികൾക്കായി ഡാർ ടക്കർ 30 പോയന്റും ആറ് റീബൗണ്ടുകളും നേടി ടോപ് സ്കോററായി. ഇന്ത്യൻ നിരയിൽ അരവിന്ദ് മുത്തുകുമാർ 14 പോയന്റും അഞ്ച് റീബൗണ്ടുമായി മുന്നിലെത്തി. ഇന്ത്യയുടെ പൽപ്രീത് സിങ്, പ്രിൻസ് പാൽ സിങ്, പ്രണവ് പ്രിൻസ് എന്നിവർ അഞ്ച് ഫൗളുകളാൽ പുറത്തായി. തോൽവിയോടെ തുടങ്ങിയ ഇന്ത്യക്ക് അടുത്ത മത്സരങ്ങൾ അതീവ നിർണായകമായി. കരുത്തരുൾപ്പെടുന്ന ഗ്രൂപ് സിയിൽ ആഗസ്റ്റ് ഏഴിന് ചൈനയും ഒമ്പതിന് കസാഖ്സ്താനുമാണ് എതിരാളികൾ.

