Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപൊ​ടി​പാ​റും...

പൊ​ടി​പാ​റും ഇ​ല​ക്​​ട്രി​ക്​ ക​ാ​റോ​ട്ട മ​ത്സ​രം; ഫോ​ർ​മു​ല ഇ-​വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്: റി​യാ​ദി​ൽ ഇന്ന് തു​ട​ക്കം

text_fields
bookmark_border
car race
cancel

റി​യാ​ദ്​: എ.​ബി.​ബി ഫോ​ർ​മു​ല ഇ-​വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ് 10ാം സീ​സ​ണി​ന്‍റെ ര​ണ്ടും മൂ​ന്നും റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങും. റി​യാ​ദി​ലെ ദ​ർ​ഇ​യ്യ​യി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ലോ​ക കാ​റോ​ട്ട താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കും​.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​റോ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ന്​ വീ​ണ്ടും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കാ​യി​ക മ​ന്ത്രി​യും സൗ​ദി ഒ​ളി​മ്പി​ക്, പാ​രാ​ലി​മ്പി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ പ​റ​ഞ്ഞു.

ദ​ർ​ഇ​യ്യ തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ്​ മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​കു​ന്ന​ത്. സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും വ​ലി​യ പി​ന്തു​ണ​യാ​ണ്​​ കാ​യി​ക മേ​ഖ​ല​ക്ക്​ ന​ൽ​കു​ന്ന​ത്.

ഇ​ത്​ കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ൾ​ക്കും ആ​തി​ഥേ​യ​ത്വം ന​ൽ​കി മു​ന്നോ​ട്ടു​പോ​കാ​ൻ ഞ​ങ്ങ​ളെ പ്രാ​പ്​​ത​രാ​ക്കു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പാ​ണ്​ സൗ​ദി ഡാ​ക്ക​ർ റാ​ലി​ക്ക്​ സൗ​ദി സാ​ക്ഷ്യം വ​ഹി​ച്ച​ത്. ‘എ​ക്‌​സ്ട്രീം ഇ’​ഇ​ല​ക്ട്രി​ക് ഫോ​ർ വീ​ൽ ഡ്രൈ​വ് റേ​സി​ങ്​ സീ​രീ​സി​െൻറ നാ​ലാം സീ​സ​ണ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ജി​ദ്ദ​യി​ൽ വ​രു​ന്ന മാ​ർ​ച്ചി​ൽ ഫോ​ർ​മു​ല വ​ൺ എ​സ്.​ടി.​സി സൗ​ദി ഗ്രാ​ൻ​ഡ് പ്രി​ക്​​സും ന​ട​ക്കും. ഇ​തെ​ല്ലാം എ​ല്ലാ പ്ര​ഫ​ഷ​ന​ലി​സ​ത്തോ​ടും ഉ​യ​ർ​ന്ന ത​ല​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലും ഈ ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്യാ​നും ന​ട​പ്പാ​ക്കാ​നു​മു​ള്ള സൗ​ദി യു​വാ​ക്ക​ളു​ടെ​യും യു​വ​തി​ക​ളു​ടെ​യും ക​ഴി​വ് ലോ​ക​ത്തി​നു​ മു​മ്പാ​കെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​ണ്.

ഫോ​ർ​മു​ല ഇ ​വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്​ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ ലോ​ക​ത്തെ സൗ​ദി​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. അ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ക്ക​​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും കാ​യി​ക​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaceElectric CarSaudi Arabia NewsABB Formula E-World Championship
News Summary - Electric care race -Formula E World Championship-Begins on friday in Riyadh
Next Story