Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightബോക്സിങ്;...

ബോക്സിങ്; മെഡലുറപ്പിച്ച് എട്ട് ഇന്ത്യക്കാർ

text_fields
bookmark_border
ബോക്സിങ്; മെഡലുറപ്പിച്ച് എട്ട് ഇന്ത്യക്കാർ
cancel

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിൽ സെമിഫൈനലിലെത്തി മെഡലുറപ്പിച്ച് എട്ട് ഇന്ത്യൻ താരങ്ങൾ. അങ്കുഷ് യാദവ് (80 കി.), സാക്ഷി ചൗധരി (51 കി.), അരുന്ധതി ചൗധരി (70 കി.), സചിൻ സിവാഷ് (60 കി.), ജാദുമണി സിങ് (55 കി.) എന്നിവരാണ് ചൊവ്വ, ബുധൻ ദിവസങ്ങളിായി സെമിയിലെത്തിയത്. നേരത്തേ ലവ്‍ലീന ബോർഗോഹൈൻ (75 കി.), പ്രിയ ഘൻഗാസ് (60 കി.), പ്രീതി പവാർ (54 കി.) എന്നിവർ സെമിയിൽ കടന്ന് സെമിയുറപ്പിച്ചിരുന്നു.

ന്യൂസിലൻഡിന്റെ മോർഗൻ ഹെൻഡേഴ്സണിനെ 3-1ന് കീഴടക്കിയായിരുന്നു അരുന്ധതിയുടെ മുന്നേറ്റം. ബാക്കി നാലു പേരും ഏകപക്ഷീയമായ 5-0 എന്ന സ്കോറിനാണ് എതിരാളികളെ ഇടിച്ചിട്ടത്. സാക്ഷി വടക്കൻ അയർലൻഡിന്റെ കെയ്റ്റ്ലിൻ ഫ്രെയേഴ്സിനെയും സചിൻ ബോട്സ്വാനയുടെ ട്രഷർ മൊറേമിയെയും ജാദുമണി സാംബിയയുടെ മൊവേംഗോ മവാലെയെയും അങ്കുഷ് സീഷെൽസിന്റെ ജെയ്ഡ് മീകോക്കിനെയുമാണ് തകർത്തുവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoxingmedalCommonwelth gamesIndia
News Summary - Eight Indian Boxers Assure Medals by Reaching Semifinals
Next Story