Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightക​രു​ക്ക​ളു​മാ​യി...

ക​രു​ക്ക​ളു​മാ​യി വി​ശ്വ​താ​ര​ങ്ങ​ൾ; ചെ​സ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​നൊ​രു​ങ്ങി ദു​ബൈ

text_fields
bookmark_border
ക​രു​ക്ക​ളു​മാ​യി വി​ശ്വ​താ​ര​ങ്ങ​ൾ; ചെ​സ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​നൊ​രു​ങ്ങി ദു​ബൈ
cancel
camera_alt

ഡി​ങ്​ ലി​റെ​ൻ, വി​ശ്വ​നാ​ഥ​ൻആ​ന​ന്ദ്, മാ​ഗ്​​ന​സ്​ കാ​ൾ​സ​ൻ 

ദു​ബൈ: ഇ​ന്ത്യ​യി​ൽ വ​ൻ വി​ജ​യ​മാ​യി മാ​റി​യ ഐ.​പി.​എ​ൽ, ഐ.​എ​സ്.​എ​ൽ മാ​തൃ​ക​യി​ൽ ലോ​ക ചെ​സ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ് വ​രു​ന്നു. ജൂ​ൺ 21​ മു​ത​ൽ ജൂ​ലൈ ര​ണ്ടു​വ​രെ ദു​ബൈ​യി​​ൽ വെ​ച്ചാ​ണ്​ വ​മ്പ​ൻ​ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന പ്ര​ഥ​മ ഗ്ലോ​ബ​ൽ ചെ​സ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ അ​ര​ങ്ങേ​റു​ന്ന​ത്. നി​ല​വി​​ലെ ലോ​ക ചാ​മ്പ്യ​ൻ ചൈ​ന​യു​ടെ ഡി​ങ്​ ലി​റെ​ൻ, മു​ൻ ലോ​ക ചാ​മ്പ്യ​ൻ നോ​ർ​വേ​ക്കാ​ര​ൻ മാ​ഗ്​​ന​സ്​ കാ​ൾ​സ​ൻ, ഇ​ന്ത്യ​ൻ ഐ​ക്ക​ണും മു​ൻ ലോ​ക ജേ​താ​വു​മാ​യ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്, വി​ഖ്യാ​ത ചൈ​നീ​സ് വ​നി​ത താ​രം ഹു ​യി​ഫാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 36 പ്ര​മു​ഖ​രാ​ണ് ഏ​റ്റു​മു​ട്ടാ​നെ​ത്തു​ക. ദു​ബൈ ചെ​സ്​ ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ ക്ല​ബാ​ണ്​​ പ്ര​ഥ​മ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ന്​ വേ​ദി​യൊ​രു​ക്കു​ന്ന​ത്​​​.

ഇ​ൻ​ഷു​ർ​കോ​ട്ട്​ സ്​​പോ​ർ​ട്​​സ്​ (ഐ.​എ​സ്.​പി.​എ​ൽ), ത്രി​വേ​ണി കോ​ണ്ടി​നെ​ന്‍റ​ൽ കി​ങ്​​സ്, എ​സ്.​ജി. വാ​രി​യേ​ഴ്സ്, ചിം​ഗ​രി ഗ​ൾ​ഫ്​ ടൈ​റ്റ​ൻ​സ്, അ​പ്​​ഗ്രേ​ഡ്​ മും​​ബാ മാ​സ്​​റ്റേ​ഴ്​​സ്, ബാ​ല​ൻ അ​ലാ​സ്ക​ൻ നൈ​റ്റ്​​സ്​ എ​ന്നീ ആ​റ്​ ജി.​സി.​എ​ൽ ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ്​ പ്ര​ഥ​മ ചാ​മ്പ്യ​ൻ​സ്​​ലീ​ഗി​ൽ പ​​ങ്കെ​ടു​ക്കു​ക. ഐ​ക്ക​ൺ​സ്, സൂ​പ്പ​ർ​സ്റ്റാ​ർ​സ്​ മെ​ൻ​സ്, സൂ​പ്പ​ർ​സ്റ്റാ​ർ​സ്​ വു​മ​ൺ, ​പ്രൊ​ഡി​ജീ​സ്​ എ​ന്നീ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ളി​ക്കാ​രെ വേ​ർ​തി​രി​ക്കും. താ​ര​ങ്ങ​ളു​ടെ ആ​ദ്യ ലേ​ലം ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്നു. അ​ഞ്ചു ത​വ​ണ ലോ​ക ചെ​സ്​ ചാ​മ്പ്യ​നും റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​നു​മാ​യ മാ​ഗ്​​ന​സ് കാ​ൾ​സ​നെ എ​സ്.​ജി ആ​ൽ​പി​ൻ വാ​രി​യേ​ഴ്​​സ്​ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ഗാ​ങ്​​സ്​ ഗ്രാ​ൻ​ഡ്​​മാ​സ്​​റ്റേ​ഴ്​​സി​ന്​ ഒ​പ്പ​മാ​ണ്​ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്. ത്രി​വേ​ണി കോ​ണ്ടി​നെ​ന്‍റ​ലു​മാ​യാ​ണ്​ നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ൻ ഡി​ങ്​ ലി​റെ​ൻ ക​രാ​റി​ലെ​ത്തി​യ​ത്. ഗ്രാ​ന്‍റ്​ മാ​സ്​​റ്റ​ർ ജാ​ൻ-​ക്രി​സ്സ്റ്റോ​ഫ് ഡൂ​ഡ​യെ ചിം​ഗ​രി ഗ​ൾ​ഫ്​ ടൈ​റ്റ​നും ഗ്രാ​ന്‍റ്​​മാ​സ്റ്റ​ർ ഇ​യാ​ൻ നെ​പോ​മ്നി​യാ​ചി​യെ ബാ​ല​ൻ നൈ​റ്റ്​​സും സ്വ​ന്ത​മാ​ക്കി. മാ​ക്സിം വാ​ച്ചി​യ​ർ ലാ​ഗ്രേ​വ്​ ആ​ണ്​ അ​പ്​​ഗ്രേ​ഡ്​ മും​ബ മാ​സ്​​റ്റേ​ഴ്​​സി​ന്‍റെ ഐ​ക്ക​ൺ പ്ല​യ​ർ. ര

​ണ്ട്, മൂ​ന്ന്, നാ​ല്​​ കാ​റ്റ​ഗ​റി​ക​ളി​ൽ നി​ന്നാ​യി ഐ​ക്ക​ൺ താ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഓ​രോ ടീ​മി​നും 1000 പോ​യ​ന്‍റു​ക​ൾ വീ​ത​മാ​ണ്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഐ​ക്ക​ണി​ന്​ ശേ​ഷം സൂ​പ്പ​ർ​സ്റ്റാ​ർ​സ്​ മെ​ൻ, സൂ​പ്പ​ർ​സ്റ്റാ​ർ​സ്​ വു​മ​ൺ, ​പ്രൊ​ഡി​ജീ​സ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി താ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കാം. ഓ​രോ ടീ​മി​ലും ആ​റ്​ ക​ളി​ക്കാ​ർ വീ​തം ഉ​ണ്ടാ​കും. 10 മ​ത്സ​ര​ങ്ങ​ൾ വീ​തം ഓ​രോ ടീ​മും ക​ളി​ക്ക​ണം. ഓ​രോ ടീ​മി​ലും ര​ണ്ടു വ​നി​ത താ​ര​ങ്ങ​ളും ഒ​രു ഐ​ക്ക​ൺ താ​ര​വു​മാ​ണ്​ ഉ​ണ്ടാ​വു​ക. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചെ​സ്​ ഫെ​ഡ​റേ​ഷ​ൻ (ഫി​ഡെ) സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ സ്​​പോ​ൺ​സ​ർ​മാ​ർ ടെ​ക്​ മ​ഹീ​ന്ദ്ര​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiChess Champions League
News Summary - Dubai is gearing up for the Chess Champions League
Next Story