Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightറേസിങ് ട്രാക്കിൽ...

റേസിങ് ട്രാക്കിൽ കൂട്ടയിടി; ഡ്രൈവർ മരിച്ചു

text_fields
bookmark_border
റേസിങ് ട്രാക്കിൽ കൂട്ടയിടി; ഡ്രൈവർ മരിച്ചു
cancel
camera_alt

റേസിങ് ഡ്രൈവറായ ജുഹ മീറ്റിനെന്റെ (ഇൻസെറ്റിൽ) മരണത്തിനിടയാക്കിയ അപകടം

ന്യൂറംബർഗ്: മോട്ടോർ റേസിങ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരത്തിനിടെ കാറുകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. ജർമനിയിലെ ന്യൂറംബർഗ് വേദിയാകുന്ന ലോകപ്രശസ്ത കാർ റേസിങ് ചാമ്പ്യൻഷിപ്പായ ന്യൂറംബർഗിങ് 24 റേസിങ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരത്തിനിടെയായിരുന്നു അപകടം. മേയിൽ നടക്കുന്ന മെയിൻ റേസിന് മുന്നോടിയായാണ് യോഗ്യതാ മത്സരം നടന്നത്.അതിവേഗത്തിൽ കുതിച്ച വാഹനങ്ങൾ കൂട്ടിയിടിയിൽ പെട്ടതിനെ തുടർന്ന് വെറ്ററൻ എൻഡുറൻസ് റേസിങ് ഡ്രൈവറായ ജുഹ മീറ്റിനെൻ ആണ് മരിച്ചത്.

നാലു തവണ ഫോർമുല വൺ ജേതാവായ മാക്സ് വെസ്റ്റപ്പൻ ഉൾപ്പെടെ പങ്കെടുക്കുന്നതാണ് മേയിൽ നടക്കുന്ന മെയിൻ ഇവന്റ്.നാല് മണിക്കൂർ ദൈർഘ്യമുള്ള യോഗ്യതാ റേസിങ് തുടങ്ങി 25 മിനിറ്റിനുള്ളിലായിരുന്നു ട്രാക്കിലെ കൂട്ടയിടി. ഏഴു കാറുകൾ അപകടത്തിൽപെട്ടു. മറ്റു ആറ് ഡ്രൈവർമാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എന്നാൽ, ആശുപത്രിയിലെത്തിച്ച ജുഹ മരണപ്പെടുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsCrashesCar Racingsports carcar safety
News Summary - Driver dies in crash on racing track
Next Story