Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightദിനേശ്​ കാർത്തിക്കിനും...

ദിനേശ്​ കാർത്തിക്കിനും ദീപിക പള്ളിക്കലിനും ഇരട്ടകുട്ടികൾ

text_fields
bookmark_border
ദിനേശ്​ കാർത്തിക്കിനും ദീപിക പള്ളിക്കലിനും ഇരട്ടകുട്ടികൾ
cancel

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ്​ താരം ദിനേഷ്​ കാർത്തിക്കിനും മലയാളി സ്ക്വാഷ്​ താരം ദീപിക പള്ളിക്കലിനും ഇരട്ടകുട്ടികൾ. സമൂഹമാധ്യമങ്ങളിലൂടെയാണ്​ ഇരുവരും ഇരട്ടകുട്ടികൾ പിറന്ന വിവരം അറിയിച്ചത്​. അങ്ങനെ ഞങ്ങൾ മൂന്ന്​ പേർ അഞ്ച്​ പേരായി. എനിക്കും ദീപികക്കും രണ്ട്​ ആൺകുട്ടികൾ പിറന്നിരിക്കുന്നുവെന്ന്​ ദിനേശ്​ കാർത്തിക്​ ട്വിറ്ററിൽ കുറിച്ചു. ദീപികക്കും കുഞ്ഞുങ്ങൾക്കൊപ്പവുമുളള ചിത്രം പങ്കുവെച്ചായിരുന്നു ദിനേശ്​ കാർത്തിക്കിന്‍റെ ട്വീറ്റ്​.

കബീർ പള്ളിക്കൽ കാർത്തിക്​, സിയാൻ പള്ളിക്കൽ കാർത്തിക്​ എന്നിങ്ങനെയാണ്​ കുഞ്ഞുങ്ങൾക്ക്​ പേര്​ നൽകിയിരിക്കുന്നതെന്നും കുറിപ്പിൽ കാർത്തിക്​ അറിയിച്ചു.2013ലാണ്​ ദിനേഷ്​ കാർത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരാവുന്നത്​. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 14ാം സീസണിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനായി ദിനേഷ്​ കളത്തിലിറങ്ങിയരുന്നു.

പ്രൊഫഷണൽ സ്വകഷ്​ അസോസിയേഷന്‍റെ വനിത റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംനേടിയ ദീപിക പള്ളിക്കൽ പരിക്കേറ്റ്​ കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്​. അടുത്ത കോമൺവെൽത്ത്​ ഗെയിംസിലൂടെ വീണ്ടും കളിക്കളത്തിലേക്ക്​ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dinesh karthik
News Summary - Dinesh Karthik Blessed With Twin Baby Boys
Next Story