Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅമേരിക്കന്‍...

അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷിക വേതനത്തിന്റെ രണ്ടിരട്ടി; 2024ല്‍ ഗുകേഷ് സമ്പാദിച്ചത്..

text_fields
bookmark_border
അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷിക വേതനത്തിന്റെ രണ്ടിരട്ടി; 2024ല്‍ ഗുകേഷ് സമ്പാദിച്ചത്..
cancel

2024 ഇന്ത്യൻ ചെയ്സ് താരം ഡി ഗുകേഷിനെ സംബന്ധിച്ചെടുത്തോളം മികച്ച വർഷമാണ്. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയെന്ന നേട്ടത്തോടെയായിരുന്നു ഗുകേഷ് കഴിഞ്ഞ വർഷം തുടങ്ങിയത്. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടവും ഗുകേഷ് 2024ൽ സ്വന്തമാക്കി. 2024-ല്‍ ഗുകേഷ് നേടിയ ആകെ സമ്മാനത്തുക വെളിപ്പെടുത്തിയിരിക്കുകയാണ് ചെസ് ഡോട്ട്കോം.

കഴിഞ്ഞ വര്‍ഷം ഗുകേഷ് 15,77,842 യുഎസ് ഡോളര്‍ സമ്പാദിച്ചുവെച്ചാണ് ചെസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഏകദേശം 13.6 കോടി രൂപക്ക് തുല്യമാണ്. ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം കൂടാതെയുള്ള കണക്കാണിത്. ലോക ചാമ്പ്യന്‍ഷിപ്പ് നേടിയതിന് പിന്നാലെ ഗുകേഷിന് അഞ്ച് കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ വിജയിച്ചതിന് ശേഷം ഗുകേഷിന്റെ സ്‌കൂളായ വെള്ളമാല്‍ വിദ്യാലയ താരത്തിന് മെഴ്സിഡസ്-ബെന്‍സ് ഇ ക്ലാസ് സമ്മാനമായി നല്‍കിയിരുന്നു. കഴിഞ്ഞ വർഷം എട്ട് പ്രധാന ഇവന്റുകളിലാണ് ഗുകേഷ് പങ്കെടുത്തത്. ചെസില്‍ ഗുകേഷിന് ശേഷം കൂടുതല്‍ സമ്പാദിച്ചത് ഡിങ് ലിറനാണ്. 11,83,600 യുഎസ് ഡോളറാണ് താരം 2024ല്‍ സമ്പാദിച്ചത്.

ചെസ് ഡോട്ട്കോം റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ രണ്ട് ചെസ് കളിക്കാർ മാത്രമാണ് ഒരു മില്യണ്‍ ഡോളറിലധികം സമ്പാദിച്ചത്, ആറ് കളിക്കാര്‍ 4,00,000 യുഎസ് ഡോളര്‍ സമ്പാദിച്ചു. യുഎസ് പ്രസിഡന്റ് പ്രതിവര്‍ഷം 4,00,000 യുഎസ് ഡോളറാണ് സമ്പാദിക്കുന്നത്. 2024-ല്‍ ഗുകേഷ് ഉള്‍പ്പെടെ 17 കളിക്കാര്‍ 1,00,000 യുഎസ് ഡോളറില്‍ കൂടുതല്‍ നേടിയിട്ടുണ്ടെന്നും ചെസ് ഡോട്‌കോമിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ കൊനേരു ഹംപി ഉള്‍പ്പെടെ രണ്ട് വനിതാ താരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാൽ രണ്ട് താരങ്ങൾ മാത്രമാണ് ഒരു മില്യണിലെത്തിയത്.

2,02,136 യുഎസ് ഡോളര്‍ സമ്പാദിച്ച് ആര്‍ പ്രഗ്‌നാനന്ദ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും 1,19,767 യുഎസ് ഡോളര്‍ സമ്പാദിച്ച് അർജുൻ എറിഗൈസി 15-ാം സ്ഥാനത്തുമാണ്. 6,33,369 യുഎസ് ഡോളര്‍ സമ്പാദിച്ചുകൊണ്ട് മാഗ്‌നസ് കാള്‍സണ്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - D Gukesh earns INR 13.6 crore from prize money alone in 2024, two times more than US President's annual salary
Next Story