Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right1980 മോസ്​കോ...

1980 മോസ്​കോ ഒളിമ്പിക്​സിൽ സ്വർണം നേടിയ ഹോക്കി ടീം അംഗങ്ങളായ രവിന്ദർ പാലും എം.കെ ​കൗശികും ഒരേ ദിവസം കോവിഡിന്​ കീഴടങ്ങി

text_fields
bookmark_border
1980 മോസ്​കോ ഒളിമ്പിക്​സിൽ സ്വർണം നേടിയ ഹോക്കി ടീം അംഗങ്ങളായ രവിന്ദർ പാലും എം.കെ ​കൗശികും ഒരേ ദിവസം കോവിഡിന്​ കീഴടങ്ങി
cancel

ലഖ്​നോ: 1980 മോസ്​കോ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ ഹോക്കി സ്വർണം സമ്മാനിച്ച ടീമിലെ രണ്ടുപേർ ഒരേ ദിനത്തിൽ കോവിഡിന്​ കീഴടങ്ങി. ഉത്തർ പ്രദേശ്​ സ്വദേശിയും ടീമിലെ പ്രതിരോധ നിരക്കാരനുമായ രവിന്ദർ പാൽ സിങ്ങ്​ (60) ശനിയാഴ്​ച രാവിലെയും, അതേ ടീമിലെ മധ്യനിരതാരമായ എം.കെ കൗശിഷ്​ എന്ന മഹാരാജ്​ കൃഷൻ കൗഷിക്​ ​(66)വൈകുന്നേരത്തോടെയുമാണ്​ കോവിഡിന്​ കീഴടങ്ങിയത്​. ഇരുവരും മൂന്നാഴ്​ചയിലേറെയായ കോവിഡ്​ ബാധിച്ച്​ ലഖ്​നോവിലും ന്യൂഡൽഹിയിലുമായി ചികിത്സയിലായിരുന്നു.

1960ൽ സിതാപുരിൽ ജനിച്ച രവിന്ദർപാൽ സിങ്​1979ൽ ജൂനിയർ ലോകകപ്പിൽ കളിച്ചശേഷം, ദേശീയ ടീമിലെത്തി. തൊട്ടടുത്ത വർഷം ഒളിമ്പിക്​സ്​ ടീമി​െൻറ ഭാഗമായി മോസ്​കോയിൽ സ്വർണവുമണിഞ്ഞു. 1984 ലോസ്​ആഞ്​ജലസ്​ ഒളിമ്പിക്​സിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1980, 1983 ചാമ്പ്യൻസ്​ ട്രോഫി, ഹോ​േങ്കാങ്ങിൽ നടന്ന സിൽവർ ജൂബിലി കപ്പ്​ (1983), 1982 ലോകകപ്പ്​, 1982 ഏഷ്യാകപ്പ്​ എന്നിവയിലും കളിച്ചു.

കളിക്കാരനായി തിളങ്ങിയ ശേഷം കൗശിഷ്​ കോച്ചി​െൻറ കുപ്പായത്തിലും വിലസി. ഇന്ത്യൻ സീനിയർ പുരുഷ-വനിതാ ടീമുകളുടെ പരിശീലകനായിരുന്നു. അദ്ദേഹത്തിനു കീഴിൽ 1998 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു. വനിതാ ടീം 2006 ദോഹ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian hockey​Covid 19
News Summary - COVID-19 snatches ‘Golden Men’: 1980 Olympics gold medal-winning team members Ravinder, Kaushik succumb to virus
Next Story