Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങിൽ വീണ്ടും സ്വർണം നേടി ദമ്പതികൾ

text_fields
bookmark_border
മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങിൽ വീണ്ടും സ്വർണം നേടി ദമ്പതികൾ
cancel
camera_alt

പവർലിഫ്റ്റിങിൽ സ്വർണം നേടിയ സോളമനും ക്രിസ്റ്റിയും

കോട്ടയം: മലപ്പുറത്ത് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങിൽ സ്വർണം നേടി ദമ്പതികൾ. കോട്ടയം ജില്ലക്കായി 105 കിലോ വിഭാഗത്തിൽ സോളമൻ തോമസും, 63 കിലോ വിഭാഗത്തിൽ ഭാര്യ ക്രിസ്റ്റി സോളമനുമാണ് സ്വർണം നേടിയത്. ഹിമാചൽ പ്രദേശിൽ നടക്കുന്ന ദേശീയ തല മത്സരത്തിലും ഇരുവരും പങ്കെടുക്കും.

കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബിന്റെ ഉടമസ്ഥരും പരിശീലകരുമാണ് സോളമനും ക്രിസ്റ്റിയും.

രണ്ടു മാസം മുൻപ് കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ ആലപ്പുഴയിൽ നടത്തിയ കേരള സ്റ്റേറ്റ് ബെഞ്ച്പ്രസ് മത്സരത്തിലും ഇരുവരും സ്വർണ മെഡൽ നേടിയിരുന്നു. ഗുസ്തി, ബോഡി ബിൽഡിംഗ് എന്നിവയിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ജേതാവ് ആയിട്ടുള്ള സോളമൻ തോമസ് പഞ്ചഗുസ്തി, പവർലിഫ്റ്റിങ് ദേശീയ ജേതാവുമാണ്.

മക്കൾ : സൂസൻ (അലയൻസ് - ടെക്നോപാർക്ക്, തിരുവനന്തപുരം). ഗബ്രിയേൽ (മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി - അയർലൻഡ്).


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Couple wins gold again in Masters Games powerlifting
Next Story