Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോമൺവെൽത്ത് ഗെയിംസ്: 14കാരി അനാഹത് സിങ് സ്ക്വാഷ് ടീമിൽ

text_fields
bookmark_border
Anahat Singh
cancel
Listen to this Article

ന്യൂഡൽഹി: ഇന്ത്യൻ സ്ക്വാഷിലെ പുതിയ താരോദയം 14കാരിയായ അനാഹത് സിങ് കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സ്ക്വാഷ് ടീമിൽ ഇടംപിടിച്ചു. അണ്ടർ 15 വിഭാഗത്തിലെ തകർപ്പൻ ഫോമാണ് ഡൽഹിക്കാരിക്ക് ടീമിൽ സ്ഥാനം സമ്മാനിച്ചത്.

അണ്ടർ 15 ഏഷ്യൻ ചാമ്പ്യനായ അനാഹത് ജർമനിയിൽ നടന്ന ടൂർണമെന്റിലും കിരീടം നേടിയിരുന്നു. പരിചയസമ്പന്നരായ സൗരവ് ഘോഷാൽ, ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കൽ തുടങ്ങിയവരെല്ലാം ടീമിലുണ്ട്.

കഴിഞ്ഞതവണ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ ദീപിക-ജോഷ്ന സഖ്യവും ദീപിക-സൗരവ് സഖ്യവും വെള്ളി നേടിയിരുന്നു. ഈ മാസം 28 മുതൽ ബ്രിട്ടനിലെ ബർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Commonwealth Games: 14-year-old Anahat Singh in squash team
Next Story