ചെസ് ഒളിമ്പ്യാഡ്; ഇന്ത്യക്ക് സമനില
text_fieldsഇന്ത്യയുടെ വന്തിക അഗർവാൾ മത്സരത്തിനിടെ
ബുഡാപെസ്റ്റ്: സ്വർണ പ്രതീക്ഷയുമായി കരുനീക്കുന്ന ഇന്ത്യൻ പുരുഷന്മാർക്ക് ചെസ് ഒളിമ്പ്യാഡിന്റെ ഒമ്പതാം റൗണ്ടിൽ സമനില. നിലവിലെ ജേതാക്കളായ ഉസ്ബകിസ്താനുമായാണ് തുല്യത പാലിച്ചത്. രണ്ട് റൗണ്ടുകൾ ബാക്കിനിൽക്കെ, 17 പോയന്റുമായി ഇന്ത്യ മുന്നേറ്റം തുടരുകയാണ്. ഉസ്ബകിസ്താനും യു.എസ്.എയും ചൈനയും 15 പോയന്റുമായി രണ്ടാമതാണ്. 2-2നാണ് ഉസ്ബകിസ്താനുമായി ഇന്ത്യ സമനില പാലിച്ചത്. ജയിച്ചിരുന്നേൽ സ്വർണം ഏറക്കുറെ ഉറപ്പിക്കാമായിരുന്നു. ഇന്ത്യയുടെ താരങ്ങളായ അർജുൻ എരിഗെയ്സിയും വിദിത് ഗുജ്റാത്തിയും ഡി. ഗുകേഷും ആർ. പ്രഗ്നാനന്ദയും സമനില പാലിച്ചു.
യു.എസുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. വനിതകളിൽ യു.എസുമായി ഇന്ത്യ സമനിലയിൽ കുരുങ്ങി. ഐറിന ഷ്രിനെതിരെ നിർണായക പോരാട്ടത്തിൽ ജയിച്ച വന്തിക അഗർവാളാണ് സമനില നേടിക്കൊടുത്തത്. 15 പോയന്റുമായി ഇന്ത്യ രണ്ടാമതാണ്. 16 പോയന്റുമായി കസാഖ്സ്താനാണ് മുന്നിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

