Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ ഉദാസീനത; പവർലിഫ്റ്റിങ് താരങ്ങൾക്ക് പാരാലിമ്പിക്​സ്​ നഷ്​ടമാകും

text_fields
bookmark_border
Powerlifting champion
cancel

ദു​ബൈ: കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ​യും പാ​രാ​ലി​മ്പി​ക്​​സ് ക​മ്മി​റ്റി ഒാ​ഫ് ഇ​ന്ത്യ​യു​ടെ​യും (പി.​സി.െ​എ) നി​രു​ത്ത​ര​വാ​ദ നി​ല​പാ​ടി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ പ​വ​ർ​ലി​ഫ്റ്റി​ങ് താ​ര​ങ്ങ​ൾ​ക്ക് ഇൗ ​വ​ർ​ഷ​ത്തെ പാ​രാ​ലി​മ്പി​ക്​​സ് ന​ഷ്​​ട​പ്പെ​ടും. അ​ധി​കൃ​ത​ർ കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ടാ​ത്ത​തി​നാ​ൽ പാ​രാ​ലി​മ്പി​ക്​​സി​ലേ​ക്കു​ള്ള അ​വ​സാ​ന യോ​ഗ്യ​ത മ​ത്സ​ര​മാ​യ ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച പാ​രാ​പ​വ​ർ​ലി​ഫ്റ്റി​ങ് വേ​ൾ​ഡ് ക​പ്പി​ലേ​ക്ക് താ​ര​ങ്ങ​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ല്ല. മെ​ഡ​ൽ സാ​ധ്യ​ത​യു​ള്ള താ​ര​ങ്ങ​ളും മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ 13 പേ​ർ​ക്കാ​ണ് അ​വ​സ​രം ന​ഷ്​​ട​മാ​കു​ന്ന​ത്. ഇ​തോ​ടെ, വ​ർ​ഷ​ങ്ങ​ളാ​യി പാ​രാ​ലി​മ്പി​ക്​​സ്​ സ്വ​പ്​​നം ക​ണ്ട് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന വൈ​ക​ല്യ​മു​ള്ള താ​ര​ങ്ങ​ൾ​ക്ക് നി​രാ​ശ​യാ​യി ഫ​ലം. ടോ​ക്യോ​യി​ൽ ആ​ഗ​സ്​​റ്റ്​ 24 മു​ത​ലാ​ണ് പാ​രാ​ലി​മ്പി​ക്​​സ്.

കോ​വി​ഡ് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് മു​മ്പ്​ ന​ട​ന്ന യോ​ഗ്യ​ത ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ താ​ര​ങ്ങ​ൾ​ക്ക് പെ​ങ്ക​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ദു​ബൈ​യി​ലെ ലോ​ക​ക​പ്പാ​യി​രു​ന്നു അ​വ​സാ​ന പ്ര​തീ​ക്ഷ. ഒ​രു​വ​ർ​ഷം മു​മ്പ്​ പ്ര​ഖ്യാ​പി​ച്ച ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഈ ​മാ​സം ആ​ദ്യ​മാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി അ​ധി​കൃ​ത​ർ അ​പേ​ക്ഷ ന​ൽ​കി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ലെ​ന്നാ​യി​രു​ന്നു യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിെൻറ മ​റു​പ​ടി. എ​ന്നാ​ൽ, 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക്വാ​റ​ൻ​റീ​ൻ കാ​ല​യ​ള​വി​ൽ ഇ​ള​വ് ല​ഭി​ക്കാ​നോ മു​ൻ​കൂ​ട്ടി ടീ​മി​െ​ന എ​ത്തി​ക്കാ​നോ പി.​സി.െ​എ​ക്ക് ക​ഴി​ഞ്ഞി​ല്ല. ടൂ​ർ​ണ​മെൻറ് ശ​നി​യാ​ഴ്​​ച തു​ട​ങ്ങി. ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ​ക്ക് യു.​എ.​ഇ​യി​ലേ​ക്ക് വി​ല​ക്കു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​കൂ​ട്ടി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പി.​സി.​ഐ​ക്ക് ക​ഴി​ഞ്ഞി​ല്ല.

ദു​ബൈ​യി​ലെ കോ​വി​ഡ് നി​ബ​ന്ധ​ന​ക​ളി​ൽ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഇ​ള​വു​ണ്ട്. എ​ന്നാ​ൽ, കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​മോ പി.​സി.െ​എ​യോ ഇൗ ​ഇ​ള​വു​ക​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ട്ടി​ല്ല. മേ​യി​ൽ ന​ട​ന്ന ബോ​ക്​​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​നെ​ത്തി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കും മ​റ്റു കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മാ​യ ഇ​ള​വ് ദു​ബൈ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​രെ കാ​ര​ണ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​ൻ പി.​സി.െ​എ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.

മു​ൻ പാ​രാ​ലി​മ്പി​ക് ചാ​മ്പ്യ​ൻ ഫ​ർ​മ​ൻ ബാ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി ബം​ഗ​ളൂ​രു ശ്രീ​ക​ണ്​​ഠീ​ര​വ സ്​​റ്റേ​ഡി​യ​ത്തി​ൽ താ​ര​ങ്ങ​ൾ പ​രി​ശീ​ന​ത്തി​ലാ​യി​രു​ന്നു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പാ​രാ​ലി​മ്പി​ക് ക​മ്മി​റ്റി​െ​യ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി നേ​രി​ട്ട് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഫ​ർ​മാ​ൻ ബാ​ഷ 'ഗ​ൾ​ഫ് മാ​ധ്യ​മ'​േ​ത്താ​ട് പ​റ​ഞ്ഞു. മെ​ഡ​ൽ സാ​ധ്യ​ത​യു​ള്ള താ​ര​ങ്ങ​ൾ ടീ​മി​ലു​ണ്ട്. യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​ത് നി​രാ​ശ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ൽ​നി​ന്ന് ജോ​ബി മാ​ത്യു​വും മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​ള്ള താ​ര​മാ​യി​രു​ന്നു. നേ​രി​ട്ടു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ പാ​രാ​ലി​മ്പി​ക്​​സ് പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യു​ണ്ടാ​വി​ല്ലെ​ന്ന് ജോ​ബി മാ​ത്യു പ​റ​ഞ്ഞു.

ഇൗ ​വ​ർ​ഷം പ​െ​ങ്ക​ടു​ത്തി​ല്ലെ​ങ്കി​ൽ പ​ല​ർ​ക്കും ഇ​നി​യൊ​ര​വ​സ​രം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. നാ​ലു വ​ർ​ഷ​ത്തി​ന​പ്പു​റം ന​ട​ക്കു​ന്ന പാ​രാ​ലി​മ്പി​ക്​​സി​ൽ ഇ​തേ ഫോ​മി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യി​ല്ല. സ​ക്കി​ന ഖാ​ത്തൂ​ർ, ജ​യ്​​ദീ​പ്, സു​ധീ​ർ എ​ന്നി​വ​ർ യോ​ഗ്യ​ത നേ​ടു​മെ​ന്ന് ഉ​റ​പ്പു​ള്ള താ​ര​ങ്ങ​ളാ​ണ്. പി.​സി.െ​എ​യാ​ണ് ഇ​വ​രെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് സെ​ല​ക്​​ട് ചെ​യ്​​ത​ത്. താ​ര​ങ്ങ​ൾ​ക്ക് വാ​ക്​​സി​നേ​ഷ​ൻ ന​ൽ​കാ​ൻ പോ​ലും പി.​സി.െ​എ ഇ​ട​പെ​ട്ടി​ട്ടി​ല്ല.

Show Full Article
TAGS:Powerlifting champion Central government Paralympic 
News Summary - Central government indifference; Powerlifting champions will miss the Paralympics
Next Story