കാൻഡിഡേറ്റ്സ് ചെസ്: ഗുകേഷിന് സമനില
text_fieldsടൊറന്റോ: കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ പുരുഷന്മാരിൽ ഇന്ത്യയുടെ ഡി. ഗുകേഷിന് സമനില. ടോപ് സീഡ് താരം അമേരിക്കയുടെ ഫാബിയാനോ കരുവാനയുമായാണ് 11ാം റൗണ്ടിൽ ഗുകേഷ് സമനില പാലിച്ചത്. ആർ. പ്രഗ്നാനന്ദയും വിദിത് ഗുജറാത്തിയും തോൽവി വഴങ്ങിയപ്പോൾ വനിതകളിൽ കൊനേരു ഹംപിയും ആർ. വൈശാലിയും ജയിച്ചുകയറി.
മൂന്ന് റൗണ്ട് മാത്രം ബാക്കി നിൽക്കേ കിരീടപ്രതീക്ഷയുമായി റഷ്യൻ താരം ഇയാൻ നെപ്പോമ്ന്യാച്ചി ഏഴ് പോയന്റുമായി ഒറ്റക്ക് മുന്നേറുകയാണ്. ഗുകേഷും കരുവാനയും അമേരിക്കയുടെ ഹികാരു നകാമുറയും ആറര പോയന്റുമായി രണ്ടാം സ്ഥാനത്താണ്.
അഞ്ച് പോയന്റുള്ള വിദിത് ഗുജറാത്തിയെയാണ് ഇയാൻ തോൽപിച്ചത്. നകാമുറയോടാണ് പ്രഗ്നാനന്ദ (5.5 പോയന്റ്) തോറ്റത്. വനിതകളിൽ ചൈനയുടെ ടിങ്ജി ലീ ഏഴ് പോയന്റുമായി മുന്നിലാണ്. കൊനേരു ഹംപി ബൾഗേറിയയുടെ നർഗ്യുൽ സാലിമോവയെയാണ് തോൽപിച്ചത്.

