Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക ചാമ്പ്യൻഷിപ്: റാങ്കിങ്ങിൽ ആദ്യ പത്തിൽ തിരിച്ചെത്തി ശ്രീകാന്ത്
text_fieldsbookmark_border
ന്യൂഡൽഹി: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ് കലാശപ്പോരുവരെയെത്തി മടങ്ങിയ കിഡംബി ശ്രീകാന്ത് റാങ്കിങ്ങിൽ ആദ്യ പത്തിൽ തിരിച്ചെത്തി. ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ 28കാരൻ ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.
വെങ്കല മെഡൽ ജേതാവായ ലക്ഷ്യ സെൻ രണ്ട് സ്ഥാനം ഉയർന്ന് 17ാമതെത്തി. സായ് പ്രണീത് 18ാമതാണ്. ക്വാർട്ടർ വരെയെത്തിയ എച്ച്.എസ്. പ്രണോയ് ആറു സ്ഥാനം മെച്ചപ്പെടുത്തി 26ലേക്ക് ഉയർന്നു. വനിതകളിൽ പി.വി. സിന്ധു ഏഴാമതും പരിക്കുമായി മല്ലിടുന്ന സൈന നെഹ്വാൾ 25ാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

