Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightയു.എസ് ഓപണിൽ നിന്ന്...

യു.എസ് ഓപണിൽ നിന്ന് വില്യംസ് സഹോദരിമാർ പിന്മാറി

text_fields
bookmark_border
Williams Sisters
cancel

ന്യൂ​യോ​ര്‍​ക്ക്: അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​ന്ന യു​.എ​സ് ഓ​പ്പ​ണി​ല്‍ വി​ല്യം​സ് സ​ഹോ​ദ​രി​മാ​ർ കളിക്കില്ല. അ​മേ​രി​ക്ക​ൻ താ​ര​ങ്ങ‍​ളാ​യ സെ​റീ​ന​ വില്യംസും വീ​ന​സ് വില്യംസും പ​രി​ക്കി​നെ തു​ട​ർ​ന്ന് പിന്മാറി. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പിന്മാറുന്നതായി അറിയിച്ചത്.

23 സിംഗിൾസ് ഗ്രാൻൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ താരമാണ് 39കാരിയായ സെറീന. പ്രധാനപ്പെട്ട ഓഏഴ് ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സെറീന സ്വന്തമാക്കിയത്. യു.എസ് ഓപണിൽ കളിക്കാൻ കഴിയാത്തത് വലിയ നിരാശ ഉണ്ടാക്കുന്നതായി താരങ്ങൾ അഭിപ്രായപ്പെട്ടു.

തു​ട​യി​ലേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് സെ​റീ​ന​യു​ടെ പി​ന്മാ​റ്റം. പ​രി​ക്ക് ഭേ​ദ​മാ​വാ​വാ​ന്‍ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ വി​ദ​ഗ്ധ ഉ​പ​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് യു​.എ​സ് ഓ​പ്പ​ണി​ല്‍ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും സെ​റീ​ന പ​റ​ഞ്ഞു. വിംബിൾഡണിന് മുൻപ് തന്നെ സെറീനക്ക് തുടക്ക് പരിക്കേറ്റിരുന്നു.

41 കാ​രി​യാ​യ വീ​ന​സ് കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ഉ​പേ​ക്ഷി​ച്ച​ത്. 2003 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ല്യം​സ് സ​ഹോ​ദ​രി​മാ​ർ ഇ​ല്ലാ​തെ യു​.എ​സ് ഓ​പ്പ​ൺ ന​ട​ക്കു​ന്ന​ത്.

റോ​ജ​ര്‍ ഫെ​ഡ​റ​റും റാ​ഫേ​ല്‍ ന​ദാ​ലും പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് നേ​ര​ത്തെ യു​.എ​സ് ഓ​പ്പ​ണി​ല്‍ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. പ്ര​മു​ഖ​താ​ര​ങ്ങ​ള്‍ പി​ന്മാ​റി​യ​തോ​ടെ ഇത്തവണത്തെ യു.എസ് ഓപണ് താരത്തിളക്കം കുറവായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US OpenWilliams Sisters
News Summary - Both of the Williams sisters will miss the US Open
Next Story