Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വർണവുമായി മടങ്ങിവര​ട്ടെ; ഭവിനബെൻ ​​പട്ടേൽ പാ​രാ​ലി​മ്പി​ക്​​സ്​ ​ടേ​ബി​ൾ ടെ​ന്നി​സ്​ ഫൈനലിൽ
cancel
Homechevron_rightSportschevron_rightOther Gameschevron_rightസ്വർണവുമായി...

സ്വർണവുമായി മടങ്ങിവര​ട്ടെ; ഭവിനബെൻ ​​പട്ടേൽ പാ​രാ​ലി​മ്പി​ക്​​സ്​ ​ടേ​ബി​ൾ ടെ​ന്നി​സ്​ ഫൈനലിൽ

text_fields
bookmark_border

ടോക്യോ: പാരാലിമ്പിക്‌സിൽ ടേബിൾ ടെന്നിസ്​ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ഭവിനബെൻ ​​പട്ടേൽ ചരിത്രമെഴുതി. ശനിയാഴ്ച രാവിലെ ടോക്യോയിൽ നടന്ന വനിതകളുടെ ക്ലാസ് 4 സെമിഫൈനലിൽ ചൈനയുടെ മിയാവോ ഴാങ്ങിനെ 3-2നാണ്​ ഇവർ പരാജയപ്പെടുത്തിയത്​. ചരിത്ര വിജയത്തോടെ ഇവർ വെള്ളി മെഡലുറപ്പിച്ചു.

34കാരിയായ പട്ടേൽ ആദ്യമായിട്ടാണ്​ പാരാലിമ്പിക്​സിൽ മാറ്റുരക്കുന്നത്​. സെമി ഫൈനലിൽ ലോക മൂന്നാം നമ്പറുകാരിയായ മിയാവോയെ​ 34 മിനിറ്റ്​ നീണ്ടുനിന്ന പോരാട്ടത്തിലാണ്​ ഭവനിബെൻ പ​േട്ടൽ കീഴടക്കിയത്​. ആദ്യ ഗെയിം നഷ്​ടപ്പെട്ട പ​േട്ടൽ അടുത്ത രണ്ട്​ ഗെയിമുകൾ സ്വന്തമാക്കി മത്സരത്തിലേക്ക്​ തിരിച്ചുവന്നു. നാലാമത്തെ ഗെയിം നഷ്​ട​പ്പെ​ട്ടെങ്കിലും അവസാന ഗെയിം സ്വന്തമാക്കി ഫൈനലിലേക്ക്​ മാർച്ച്​ ചെയ്യുകയായിരുന്നു. സ്​കോർ: 7-11 11-7 11-4 9-11 11-8.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ ചൈനീസ് താരം യിംഗ് സോവിനെയാണ്​ ഇവർ നേരിടുക. പാ​രാ​ലി​മ്പി​ക്​​സ്​ ടേ​ബി​ൾ ടെ​ന്നി​സി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാണ്​ ഒ​രു ഇ​ന്ത്യ​ൻ താ​രം മെ​ഡ​ലു​റ​പ്പി​ച്ചത്​.

ഗു​ജ​റാ​ത്തി​ലെ മെ​ഹ്​​സാ​ന ജി​ല്ല​ക്കാ​രി​യാ​യ ഭ​വി​ന, നി​കു​ഞ്ച്​ പ​​ട്ടേ​ലി​നെ വി​വാ​ഹം ക​ഴി​ച്ച ശേ​ഷ​മാ​ണ്​ അ​ഹ്​​മ​ദാ​ബാ​ദി​ലേ​ക്ക്​ താ​മ​സം മാ​റ്റി​യ​ത്. ഭ​വി​ന ബെ​ൻ സ്വ​ർ​ണ​മ​ണി​യു​മെ​ന്ന്​ ഇ​ന്ത്യ​ൻ പാ​രാ​ലി​മ്പി​ക്​​സ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ദീ​പ​ക്​ മാ​ലി​ക്​ ശു​ഭാ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo ParalympicsBhavinaben Patel
News Summary - Bhavinaben Patel in the Paralympic table tennis final
Next Story