ആസ്ട്രേലിയൻ ഓപൺ; അൽകാരസ്, സബലങ്ക ഗോഫ് മൂന്നാം റൗണ്ടിൽ
text_fieldsഡാനിൽ മെദ്വദേവിന്റെ റിട്ടേൺ
മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിൽ ജയം തുടർന്ന് വമ്പന്മാർ. സ്പാനിഷ് സൂപ്പർ താരം കാർലോസ് അൽകാരസ് പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ജർമനിയുടെ യാനിക് ഹൻഫ്മാനെ 7-6(4), 6-3, 6-2 സ്കോറിന് തോൽപിച്ചു.
വനിതകളിൽ ടോപ് സീഡ് ബെലറൂസിന്റെ അരീന സബലങ്ക ചൈനയുടെ ബായി ഷൂസുവാനെ 6-3, 6-1നും യു.എസിന്റെ കൊകൊ ഗോഫ് 6-2, 6-2ന് സെർബിയയുടെ ഓൾഗ ഡാനിലിവോചിനെയും വീഴ്ത്തി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷന്മാരിൽ ജർമനിയുടെ അലക്സാൻഡർ സ്വരേവ് 6-3, 4-6, 6-3, 6-4ന് ഫ്രാൻസിന്റെ അലക്സാൻഡർ മ്യൂളറെയും റഷ്യയുടെ ഡാനിൽ മെദ് വദേവ് 6-7, 6-3, 6-4, 6-2ന് ഫ്രഞ്ച് താരം ക്വിന്റിൻ ഹാലിസിനെയും ആസ്ട്രേലിയയുടെ അലക്സ് ഡി മിനോർ 6-7, 6-2, 6-2, 6-1ന് സെർബിയയുടെ ഹമദ് മെഡ്ജെഡോവിച്ചിനെയും യു.എസിന്റെ ഫ്രാൻസസ് ടിയാഫോ 6-4, 6-3, 4-6, 6-2ന് അർജന്റീനയുടെ ഫ്രാൻസിസ്കോ കൊമെസാനയെയും അമേരിക്കയുടെതന്നെ ടോമി പോൾ 6-3, 6-4, 6-2ന് അർജന്റൈൻ താരം തിയാഗോ അഗസ്റ്റിൻ ടിറാന്റെയെയും പരാജയപ്പെടുത്തി മുന്നേറി.
വനിതകളിൽ ഇറ്റലിയുടെ ജാസ്മിൻ പാവോലിനി 6-2, 6-3ന് പോളണ്ടിന്റെ മഗ്ദലീന ഫ്രെച്ചിനെയും റഷ്യയുടെ മിറ ആൻഡ്രീവ 6-0, 6-4ന് ഗ്രീസിന്റെ മരിയ സക്കാരിയെയും ചെക്ക് റിപ്പബ്ലിക് താരം കരോളിന മുചോവ 4-6, 6-4, 6-4ന് യു.എസിന്റെ അലിസിയ പാർക്സിനെയും മടക്കി മൂന്നാം റൗണ്ടിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

