അംഗീകാരമില്ലാത്ത വുഷു ചാമ്പ്യൻഷിപ് നടക്കുന്നുവെന്ന് അസോസിയേഷൻ
text_fieldsകാസർകോട്: സ്പോർട്സ് കൗൺസിൽ അംഗീകാരമില്ലാത്ത വുഷു ചാമ്പ്യൻഷിപ് നടക്കുന്നുവെന്ന് വുഷു അസോസിയേഷൻ ആരോപണം. സ്പോർട്സ് കൗൺസിലിൻറെ ഔദ്യോഗിക സംഘടനയായ വുഷു അസോസിയേഷൻ മേയ് ഏഴിന് ജില്ല ചാമ്പ്യൻഷിപ് ചെറുവത്തൂരിലും മേയ് 10ന് 26ാമത് സംസ്ഥാന വുഷു ചാമ്പ്യൻഷിപ് കോഴിക്കോട്ടും മേയ് 26 മുതൽ 31വരെ വുഷു ദേശീയ മത്സരം ചെന്നൈയിൽ നാമക്കലിലും വെച്ചും നടക്കുന്നുണ്ടെന്നും അതേസമയം, അംഗീകാരമില്ലാത്ത വുഷു ചാമ്പ്യൻഷിപ് കാസർകോട്ട് ചെമ്മനാട് മേയ് 18ന് ഒരു സംസ്ഥാന വുഷു ചാമ്പ്യൻഷിപ് നടത്തുന്നുണ്ടെന്നും വുഷു അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ല റഗ്ബി അസോസിയേഷൻ ജില്ല ഭാരവാഹികളും ചില കരാട്ടേ അധ്യാപകരും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെനും സ്പോർട്സ് കൗൺസിലിൻറെയോ സംസ്ഥാന വുഷു അസോസിയേഷന്റെയോ ഔദ്യോഗിക അംഗീകാരമില്ലാതെയാണ് തികച്ചും വ്യാജമായി വുഷു എന്ന ആയോധനകലയെ നശിപ്പിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.
ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കായിക താരങ്ങൾക്ക് എൻട്രി തീയതി വെള്ളിയാഴ്ച അവസാനിച്ചിരിക്കെ ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻഷിപ്പിലെ കുട്ടികളെ എങ്ങനെയാണ് ദേശീയ മത്സരത്തിൽ പങ്കെടുപ്പിക്കുക എന്നും ഭാരവാഹികൾ ചോദിച്ചു. പി.വി. അനിൽകുമാർ, ടി. കണ്ണൻകുഞ്ഞി, നിവേദ് നാരായൺ, അഞ്ജലി വി. നായർ, എൻ.ജി. അനന്ദുമോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

