Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഏ​ഷ്യ​ൻ അ​ണ്ട​ർ 20...

ഏ​ഷ്യ​ൻ അ​ണ്ട​ർ 20 അ​ത്‍ല​റ്റി​ക്സ് : ഇ​ന്ത്യ​ക്ക് ഒ​രു സ്വ​ർ​ണ​വും ര​ണ്ടു വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും കൂ​ടി

text_fields
bookmark_border
ഏ​ഷ്യ​ൻ അ​ണ്ട​ർ 20 അ​ത്‍ല​റ്റി​ക്സ് : ഇ​ന്ത്യ​ക്ക് ഒ​രു സ്വ​ർ​ണ​വും ര​ണ്ടു വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും കൂ​ടി
cancel
camera_alt

ഡെ​ക്കാ​ത്ത്‍ല​ണി​ൽ സ്വർണം നേടിയ ഇന്ത്യയുടെ സു​നി​ൽ കു​മാ​ർ 

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ലെ യെ​ചി​യോ​ണി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ അ​ണ്ട​ർ 20 അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ മൂ​ന്നാം ദി​നം ഇ​ന്ത്യ​ക്ക് ഒ​രു സ്വ​ർ​ണ​വും ര​ണ്ടു വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും. ഡെ​ക്കാ​ത്ത്‍ല​ണി​ൽ സു​നി​ൽ കു​മാ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. വ​നി​ത ഹൈ​ജം​പി​ൽ പൂ​ജ​യും 3000 മീ​റ്റ​റി​ൽ ബു​ഷ്റ ഖാ​നു​മാ​ണ് വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ. പു​രു​ഷ, വ​നി​ത 4x100 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ടീ​മു​ക​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

100 മീ. ​ഓ​ട്ടം, ലോ​ങ്ജം​പ്, ഷോ​ട്ട്പു​ട്ട്, ഹൈ​ജം​പ്, 400 മീ. ​ഓ​ട്ടം, 110 മീ. ​ഹ​ർ​ഡ്ൽ​സ്, ഡി​സ്ക​സ് ത്രോ, ​പോ​ൾ​വാ​ൾ​ട്ട്, ജാ​വ​ലി​ൻ ത്രോ, 1500 ​മീ. ഓ​ട്ടം എ​ന്നീ ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഡെ​ക്കാ​ത്ത്‍ല​ണി​ൽ തി​ങ്ക​ളാ​ഴ്ച അ​ഞ്ചാ​മ​നാ​യി​രു​ന്ന സു​നി​ൽ, പി​റ്റേ​ന്ന് ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ചു​വ​ന്നു. 7003 പോ​യ​ന്റോ​ടെ​യാ​ണ് ഹ​രി​യാ​ന​യി​ലെ ഭി​വാ​നി സ്വ​ദേ​ശി​യാ​യ 19കാ​ര​ന്റെ സു​വ​ർ​ണ​നേ​ട്ടം. ഹൈ​ജം​പി​ൽ ഉ​സ്ബ​കി​സ്താ​ന്റെ ബ​ർ​നോ​ഖോ​ന് (1.84 മീ.) ​ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ശേ​ഷം പൂ​ജ (1.82) വെ​ള്ളി സ്വ​ന്ത​മാ​ക്കി. 3000 മീ​റ്റ​റി​ൽ ബു​ഷ്റ ഖാ​ൻ 9:41.47 മി​നി​റ്റി​ൽ ര​ണ്ടാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaAsian Under-20 Athletics
News Summary - Asian Under-20 Athletics: India wins one gold, two silver and bronze Also
Next Story