Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഏഷ്യൻ പാരാ ഗെയിംസ്:...

ഏഷ്യൻ പാരാ ഗെയിംസ്: ജാവലിൻ ത്രോയിൽ ഇന്ത്യക്ക് റെക്കോഡോടെ സ്വർണം

text_fields
bookmark_border
Sumit Antil
cancel

ഹാ​ങ്ചോ: ഏഷ്യൻ പാരാ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യക്ക് റെക്കോഡോടെ സ്വർണം. പുരുഷന്മാരുടെ എഫ് 64 ഇനത്തിലാണ് ഇന്ത്യൻ താരം സുമിത് അന്തിൽ സ്വർണം നേടിയത്.

73.29 മീറ്റർ എറിഞ്ഞ സുമിത് അന്തിൽ ഏഷ്യൻ പാരാ ഗെയിംസ് അടക്കം മൂന്ന് റെക്കോർഡുകൾ തകർത്തു. ഏഷ്യൻ പാരാ ഗെയിംസ് കൂടാതെ ലോക റെക്കോർഡ്, ഏഷ്യൻ റെക്കോർഡ് എന്നിവയാണ് തകർത്തത്.

ജാവലിൻ ത്രോയിൽ ഇന്ത്യയുടെ തന്നെ പുഷ്പേന്ദ്ര സിങ് വെങ്കലം നേടി. 62.06 മീറ്ററാണ് എറിഞ്ഞത്. 62.42 മീറ്റർ എറിഞ്ഞ ശ്രീലങ്കയുടെ അരച്ചിഗെ സമിതക്കാണ് വെള്ളി.

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 10 സ്വർണവും 12 വെള്ളിയും 14 വെങ്കലവും അടക്കം 36 മെഡലുകൾ ഇന്ത്യൻ ടീം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsJavelin ThrowSumit AntilAsian Para Games 2023pushpendra singh
News Summary - Asian Para Games: Sumit Antil dominates men's Javelin Throw-F64 event to bag gold with record attempt
Next Story