Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: രവി ദഹിയ ട്രയൽസിൽ പുറത്ത്
text_fieldsbookmark_border
ന്യൂഡൽഹി: ഗുസ്തിയിൽ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് രവി ദഹിയ ഏഷ്യൻ ഗെയിംസ് ട്രയൽസിൽനിന്ന് പുറത്തായി. 57 കിലോ വിഭാഗത്തിൽ ടോക്യോ ഒളിമ്പിക്സിൽ വെള്ളി നേടിയ രവി ദഹിയയെ മഹാരാഷ്ട്രക്കാരനായ ആതിഷ് ടോഡ്കറാണ് ട്രയൽസിൽ മലർത്തിയടിച്ചത്.
‘മെഷീൻ’ എന്ന് വിളിപ്പേരുള്ള ദഹിയയെ 20-8നാണ് ആതിഷ് തോൽപിച്ചത്. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു. കാൽമുട്ടിലെ പരിക്ക് കാരണം ദഹിയ ഈ വർഷം മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഏഷ്യൻ ഗെയിംസ് ട്രയൽസിനിറങ്ങിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഉറച്ച മെഡൽ പ്രതീക്ഷയും പൊലിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

