Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്:...

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഹാ​മ​റി​ൽ ഖ​ത്ത​റി​ന് വെ​ള്ളി

text_fields
bookmark_border
Asian Games Qatar Got Silver Medal In Hammer
cancel
camera_alt

ഏ​ഷ്യ​ൻ ഗെ​യിം​സ് ഹാ​മ​ർ​ത്രോ​യി​ൽ വെ​ള്ളി നേ​ടി​യ ഖ​ത്ത​റി​ന്റെ അ​ഷ്റ​ഫ് അം​ജ​ദ്

ദോ​ഹ: ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​തി​നു പി​ന്നാ​ലെ ഫീ​ൽ​ഡ് ഇ​ന​ത്തി​ൽ മെ​ഡ​ൽ നേ​ടി ഖ​ത്ത​ർ. ഹാ​മ​ർ​ത്രോ​യി​ൽ ക​ഴി​ഞ്ഞ ഗെ​യിം​സി​ലെ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് അ​ഷ്റ​ഫ് അം​ജ​ദ് അ​ൽ സെ​യ്ഫി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ നേ​ര​ത്തെ നേ​ടി​യ സ്വ​ർ​ണം വെ​ള്ളി​യാ​യി മാ​റി. 72.42 മീ​റ്റ​ർ ദൂ​രെ ഹാ​മ​ർ പാ​യി​ച്ചാ​യി​രു​ന്നു 28കാ​ര​നാ​യ അ​ഷ്റ​ഫ് അം​ജ​ദ് വെ​ള്ളി​യി​ലെ​ത്തി​യ​ത്. 72.97 മീ​റ്റ​ർ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ചൈ​ന​യു​ടെ വാ​ങ് കി​ക്കാ​ണ് സ്വ​ർ​ണം.

ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി ഹാ​മ​ർ​ത്രോ​യി​ൽ മി​ന്നും പ്ര​ക​ട​നം ന​ട​ത്തു​ന്ന അ​ഷ്റ​ഫ് അം​ജ​ദ് നേ​ര​ത്തെ ഏ​ഷ്യ​ൻ, വേ​ൾ​ഡ് ജൂ​നി​യ​ർ ചാ​മ്പ്യ​നാ​യി​രു​ന്നു. ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ 26ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്റെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വി​നാ​യി​രു​ന്നു ഗ്വാ​ങ്ചോ ​സാ​ക്ഷി​യാ​യ​ത്. ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ത്ത​വ​ണ ഖ​ത്ത​റി​ന്റെ അ​ഞ്ചാ​മ​ത്തെ മെ​ഡ​ൽ​നേ​ട്ട​മാ​ണി​ത്. ബീ​ച്ച് വോ​ളി​യി​ലെ സ്വ​ർ​ണ​വും ഷൂ​ട്ടി​ങ്ങി​ലെ ഒ​രു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ നേ​ര​ത്തെ നാ​ല് മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു. ഖ​ത്ത​റി​ന്റെ മു​അ​ത​സ് ബ​ർ​ഷിം മ​ത്സ​രി​ക്കു​ന്ന ഹൈ​ജം​പ് പോ​രാ​ട്ട​ത്തി​ന് ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ് വേ​ദി​യാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:silver MedalAsian GamesHammerQatar
News Summary - Asian Games: Qatar wins silver in Hammer
Next Story