Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഏഷ്യൻ അത്‍ലറ്റിക്സ്;...

ഏഷ്യൻ അത്‍ലറ്റിക്സ്; ഇന്ത്യൻ ടീമിൽ എട്ട് മലയാളി താരങ്ങൾ

text_fields
bookmark_border
ഏഷ്യൻ അത്‍ലറ്റിക്സ്; ഇന്ത്യൻ ടീമിൽ എട്ട് മലയാളി താരങ്ങൾ
cancel
camera_alt

അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ര്‍,     അ​നു രാ​ഘ​വ​ന്‍,                  ആ​ന്‍സി സോ​ജ​ൻ

കൊ​ച്ചി: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 31 പു​രു​ഷ അ​ത്‌​ല​റ്റു​ക​ളും, 28 വ​നി​താ അ​ത്‌​ല​റ്റു​ക​ളു​മു​ള്ള ടീ​മി​ൽ എ​ട്ട് മ​ല​യാ​ളി അ​ത്‌​ല​റ്റു​ക​ൾ ഉ​ണ്ട്. മെ​യ് 27 മു​ത​ല്‍ 31 വ​രെ സൗ​ത്ത് കൊ​റി​യ​യി​ലെ ഗു​മി​യി​ലാ​ണ് ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ല്‍ ചേ​ര്‍ന്ന സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് എ.​എ​ഫ്‌.​ഐ പ്ര​സി​ഡ​ന്റ് ബ​ഹ​ദൂ​ര്‍ സി​ങ് സാ​ഗൂ 59 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

കൊ​ച്ചി​യി​ല്‍ സ​മാ​പി​ച്ച ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ പ്ര​ക​ട​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ടീം ​തി​ര​ഞ്ഞെ​ടു​പ്പ്. ഈ ​മീ​റ്റി​ല്‍ ഏ​ഷ്യ​ന്‍ യോ​ഗ്യ​ത മാ​ര്‍ക്ക് നേ​ടി​യ​വ​ര്‍ക്കൊ​പ്പം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ അ​ത്‌​ല​റ്റു​ക​ളെ​യും ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ളി​മ്പി​ക്‌​സ് മെ​ഡ​ല്‍ ജേ​താ​വ് നീ​ര​ജ് ചോ​പ്ര ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നി​ല്ല. പ​ക​രം സ​ച്ചി​ന്‍ യാ​ദ​വും യ​ശ്‌​വീ​ര്‍ സി​ങു​മാ​ണ് ജാ​വ​ലി​ൻ ത്രോ​യി​ൽ മ​ത്സ​രി​ക്കു​ക.

ഇടംനേടി അ​ബ്ദു​ല്ല​യും അ​നു​വും ആ​ൻ​സി​യും

അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ര്‍ (ട്രി​പ്പി​ള്‍ജം​പ്), അ​നു രാ​ഘ​വ​ന്‍ (400 ഹ​ര്‍ഡി​ല്‍സ്), ആ​ന്‍സി സോ​ജ​ന്‍ (ലോ​ങ്ജം​പ്) എ​ന്നി​വ​രാ​ണ് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടെ മ​ല​യാ​ളി അ​ത്‌​ല​റ്റു​ക​ള്‍. ടി.​എ​സ്. മ​നു, റി​ന്‍സ് ജോ​സ​ഫ് (പു​രു​ഷ വി​ഭാ​ഗം 4-400 റി​ലേ), കെ. ​സ്‌​നേ​ഹ, ജി​സ്‌​ന മാ​ത്യു, സാ​ന്ദ്ര​മോ​ള്‍ സാ​ബു (വ​നി​താ വി​ഭാ​ഗം 4-400 റി​ലേ) എ​ന്നി​വ​രും ടീ​മി​ല്‍ ഉ​ള്‍പ്പെ​ട്ടു. ഫെ​ഡ​റേ​ഷ​ന്‍ മീ​റ്റി​ന്റെ ഹീ​റ്റ്‌​സി​ല്‍ ഉ​ള്‍പ്പെ​ടെ ര​ണ്ടു​ത​വ​ണ ഏ​ഷ്യ​ന്‍ യോ​ഗ്യ​താ മാ​ര്‍ക്ക് പി​ന്നി​ട്ട മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലി​നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ല്ല.

ഫൈ​ന​ലി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു അ​ഫ്‌​സ​ല്‍. ഈ ​കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് അ​വ​സ​രം നി​ഷേ​ധി​ച്ച​ത്. 800ല്‍ ​സ്വ​ര്‍ണ​വും വെ​ള്ളി​യും നേ​ടി​യ​വ​രെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി. നൂ​റ് മീ​റ്റ​ര്‍ ഹീ​റ്റ്‌​സി​ല്‍ മീ​റ്റ് റെ​ക്കോ​ഡും ഏ​ഷ്യ​ന്‍ യോ​ഗ്യ​ത​യും നേ​ടി​യ മ​ണി​ക​ണ്ഠ ഹൊ​ബ്ലി​ദാ​റി​നും അ​വ​സ​ര​മി​ല്ല.

ഇ​ന്ത്യ​ന്‍ ടീം ​പു​രു​ഷ വി​ഭാ​ഗം: 200 മീ​റ്റ​ര്‍- അ​നി​മേ​ഷ് കു​ജൂ​ര്‍, 800- അ​നു​കു​മാ​ര്‍, കൃ​ഷ​ന്‍ കു​മാ​ര്‍, 1500- യൂ​നു​സ് ഷാ, 3000 ​മീ.​സ്റ്റീ​പി​ള്‍ ചേ​സ്- അ​വി​നാ​ഷ് സാ​ബ്ലെ, 5000- ഗു​ല്‍വീ​ര്‍ സി​ങ്, അ​ഭി​ഷേ​ക് പാ​ല്‍, 10,000- ഗു​ല്‍വീ​ര്‍ സി​ങ്, സാ​വ​ന്‍ ബ​ര്‍വാ​ള്‍, ട്രി​പ്പി​ള്‍ ജ​മ്പ്- പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍, അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ര്‍, ഹൈ​ജ​മ്പ്- സ​ര്‍വേ​ഷ് അ​നി​ല്‍ കു​ശാ​രെ, ഷോ​ട്ട്പു​ട്ട്- സ​മ​ര്‍ദീ​പ് സി​ങ് ഗി​ല്‍, ജാ​വ​ലി​ന്‍ ത്രോ- ​സ​ച്ചി​ന്‍ യാ​ദ​വ്, യ​ശ്‌​വീ​ര്‍ സി​ങ്, ഡെ​ക്കാ​ത്ത്‌​ല​ണ്‍- തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍, 20 കി.​മീ ന​ട​ത്തം- സെ​ര്‍വി​ന്‍, അ​മി​ത്, 4-100 റി​ലേ- പ്ര​ണ​വ പ്ര​മോ​ദ് ഗൗ​ര​വ്, അ​നി​മേ​ഷ് കു​ജൂ​ര്‍, മ​ണി​ക​ണ്ഠ ഹൊ​ബ്ലി​ദാ​ര്‍, അം​ല​ന്‍ ബൊ​ര്‍ഗോ​ഹ​യി​ന്‍, എ​സ്. ത​മി​ഴ​ര​സ്, ജി. ​രാ​ഗു​ല്‍ കു​മാ​ര്‍, ഗു​രീ​ന്ദ​ര്‍വീ​ര്‍ സി​ങ്, 4-400 മീ.​റി​ലേ- ടി.​കെ. വി​ശാ​ല്‍, ജ​യ്കു​മാ​ര്‍, ടി.​എ​സ്. മ​നു, റി​ന്‍സ് ജോ​സ​ഫ്, ധ​രം​വീ​ര്‍ ചൗ​ധ​രി, തു​ഷാ​ര്‍ മ​ന്ന, സ​ന്തോ​ഷ് കു​മാ​ര്‍, മോ​ഹി​ത് കു​മാ​ര്‍.

വ​നി​താ​വി​ഭാ​ഗം: 200- നി​ത്യ ഗ​ന്ധെ, 400- രു​പാ​ല്‍, വി​ത്യ രാം​രാ​ജ്, 800- ട്വി​ങ്കി​ള്‍ ചൗ​ധ​രി, പൂ​ജ, 1500- ലി​ല്ലി ദാ​സ്, പൂ​ജ, 3000 സ്റ്റീ​പി​ള്‍ ചേ​സ്- പാ​രു​ള്‍ ചൗ​ധ​രി, അ​ങ്കി​ത, 5000-സ​ഞ്ജീ​വ​നി ബാ​ബു​റാ​വു, പാ​രു​ള്‍ ചൗ​ധ​രി, 10,000- സ​ഞ്ജീ​വ​നി ബാ​ബു​റാ​വു, സീ​മ, 100 ഹ​ര്‍ഡി​ല്‍സ്- ജ്യോ​തി യ​രാ​ജി, 400 ഹ​ര്‍ഡി​ല്‍സ്- വി​ത്യ രാം​രാ​ജ്, അ​നു രാ​ഘ​വ​ന്‍, ലോ​ങ്ജ​മ്പ്-​ശൈ​ലി സി​ങ്, ആ​ന്‍സി സോ​ജ​ന്‍, ഹൈ​ജ​മ്പ്- പൂ​ജ, ഡി​സ്‌​ക​സ് ത്രോ- ​സീ​മ, ജാ​വ​ലി​ന്‍ ത്രോ- ​അ​ന്നു റാ​ണി, ഹെ​പ്റ്റാ​ത്ത്‌​ല​ണ്‍- അ​ഗ​സ​ര ന​ന്ദി​നി. 4-100 റി​ലേ- നി​ത്യ ഗ​ന്ധെ, അ​ഭി​ന​യ രാ​ജ​രാ​ജ​ന്‍, എ​സ്.​എ​സ്. സ്‌​നേ​ഹ, ശ്ര​ബാ​നി ന​ന്ദ, എ.​ടി. ധ​നേ​ശ്വ​രി, വി. ​സു​ധീ​ക്ഷ, 4-400 റി​ലേ- റു​പാ​ല്‍, കെ. ​സ്‌​നേ​ഹ, ശു​ഭ വെ​ങ്ക​ടേ​ശ​ന്‍, ജി​സ്‌​ന മാ​ത്യു, കു​ഞ്ച ര​ജി​ത, സാ​ന്ദ്ര​മോ​ള്‍ സാ​ബു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teamMalayali AthleticsAsian Athletics
News Summary - Asian Athletics; Eight Malayali athletes in the Indian team
Next Story