ഏഷ്യൻ അത്ലറ്റിക്സ്: ഇന്ത്യക്ക് 54 അംഗ സംഘം, പത്ത് മലയാളികൾ
text_fieldsലോങ് ജംപർ എം. ശ്രീശങ്കർ
ന്യൂഡൽഹി: ജൂലൈ 12 മുതൽ 16 വരെ തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള 54 അംഗ ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര ലോങ് ജംപർ എം. ശ്രീശങ്കർ ഉൾപ്പെടെ പത്ത് മലയാളികൾ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിലുണ്ട്. ആഗസ്റ്റിലെ ലോക ചാമ്പ്യൻഷിപ് ലക്ഷ്യമിട്ട് വിദേശ പരിശീലനം നടത്തുന്ന ഒളിമ്പിക് ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്രയും 3000 മീറ്റർ സ്റ്റീപ്ൾസ് താരം അവിനാശ് സാബ്ലേയും ഏഷ്യൻ അത്ലറ്റിക്സിൽ പങ്കെടുക്കുന്നില്ല. 28 പുരുഷന്മാരും 26 വനിതകളും അടങ്ങുന്നതാണ് സംഘം.
മുഹമ്മദ് അജ്മൽ (400മീ./4x400മീ. റിലേ/4x400മീ. മിക്സഡ് റിലേ), മിജോ ചാക്കോ കുര്യൻ, മുഹമ്മദ് അനസ് (ഇരുവരും 4x400മീ. റിലേ), മുഹമ്മദ് അഫ്സൽ (800 മീ.), ജിൻസൺ ജോൺസൺ (1500 മീ.), എം. ശ്രീശങ്കർ (ലോങ് ജംപ്), അബ്ദുല്ല അബൂബക്കർ (ട്രിപ്ൾ ജംപ്), ആൻസി സോജൻ (ലോങ് ജംപ്), ജിസ്ന മാത്യു (4x400 മീ. റിലേ), അമോജ് ജേക്കബ് (4x400മീ. റിലേ/4x400മീ. മിക്സഡ് റിലേ) എന്നിവരാണ് മലയാളികൾ.
മുൻ അന്തർ ദേശീയ താരം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജാണ് ടീം ലീഡർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

