Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമ്പെയ്ത്ത് ലോകകപ്പ്: ഇന്ത്യക്ക് നാല് സ്വർണം; ജ്യോതിക്ക് ഹാട്രിക്
text_fieldsbookmark_border
ഷാങ്ഹായ് (ചൈന): അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ഒന്നിലെ കോമ്പൗണ്ട് ഇനത്തിൽ മെഡലുകൾ തൂത്തുവാരി ഇന്ത്യ. നാല് സ്വർണവും ഒരു വെള്ളിയും നേടി മെഡൽപ്പട്ടികയിലും ഒന്നാം സ്ഥാനത്താണ്. വനിത, പുരുഷ, മിക്സഡ് ടീം ഇനങ്ങളിൽ സ്വർണമുണ്ട്. വനിത വ്യക്തിഗത ഇനത്തിൽ ജ്യോതി സുരേഖ വെന്നമാണ് ജേതാവ്. ജ്യോതി ഇതിൽ സീസൺ ഫൈനലിലും കടന്നു.
മിക്സഡ്, വനിത ടീം ഇനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ സംഘങ്ങളിലും അംഗമായ ജ്യോതി ഹാട്രിക് സ്വർണം നേടി. കോമ്പൗണ്ട് പുരുഷ വ്യക്തിഗത വെള്ളി ജേതാവായി ഇന്ത്യയുടെ പ്രിയാൻഷ്. ഓസ്ട്രിയയുടെ നികോ വെയ്നറിനാണ് സ്വർണം. മൂന്ന് ഘട്ടങ്ങൾക്ക് ശേഷം സീസൺ ഫൈനൽ ഒക്ടോബറിൽ മെക്സിക്കോയിൽ നടക്കും.
Next Story

