Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുസ്തി താരം അൻഷു മാലിക്കിന് കോവിഡ് ലക്ഷണം; പോളണ്ട് ഒാപ്പണിൽ നിന്ന് പിന്മാറി
text_fieldsbookmark_border
ന്യൂഡൽഹി: പോളണ്ട് ഒാപ്പൺ റെസ് ലിങ് ടൂർണമെന്‍റിൽ നിന്ന് ഇന്ത്യൻ ഗുസ്തി താരം അൻഷു മാലിക് പിന്മാറി. കോവിഡ് ലക്ഷണം കണ്ടെത്തിയ സാഹചര്യത്തിലാണ് പിന്മാറ്റം.
വെള്ളിയാഴ്ച രാവിലെയാണ് അൻഷുവിന് കനത്ത പനിയുണ്ടായത്. ഇതേ തുടർന്ന് മുൻ കരുതൽ നടപടിയുടെ ഭാഗമായി താരത്തെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
അൻഷുവിന്‍റെ മാതാപിതാക്കൾക്ക് കഴിഞ്ഞ മാസം കോവിഡ് പിടിപ്പെട്ടിരുന്നു. മാതാപിതാക്കൾ സുഖം പ്രാപിക്കുന്നതുവരെ അൻഷുവും സഹോദരനും റോഹ്താക്കിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്.
ഏഷ്യൻ ചാമ്പ്യനായ അൻഷു മാലിക് പോളണ്ട് ഒാപ്പണിൽ 57 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കാനിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

