Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഖിലേന്ത്യ പൊലീസ് വോളി; കേരള പൊലീസ് ജേതാക്കൾ
text_fieldsbookmark_border
അഖിലേന്ത്യാ പൊലീസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള പോലീസ് ടീം കപ്പുമായി
ചണ്ഡിഗഢ്: അഖിലേന്ത്യാ പൊലീസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസ് ജേതാക്കളായി. ഹരിയാനയിലെ കർണാടക മധുബൻ പോലീസ് അക്കാദമിയിൽ നടന്ന മത്സരത്തിൽ സി.ഐ.എസ്.എഫ് റാഞ്ചിയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് തകര്‍ത്താണ് കേരളം ജേതാക്കൾ ആയത്.
ആദ്യ സെറ്റ് 25-23ന് നഷ്ടപ്പെട്ട ശേഷം 25- 21, 25-23, 25-18 എന്ന സ്കോറിൽ തിരിച്ചടിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം. തുടർച്ചയായി രണ്ടാം തവണയാണ് കേരളം കിരീടം നേടുന്നത്. കേരളത്തിന്റെ കെ.രാഹുലാണ് ചാമ്പ്യൻഷിപ്പിലെ മികച്ച താരം. മധുസൂദന പണിക്കരാണ് കേരള ടീമിന്റെ പരിശീലകൻ.
Next Story

