Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്ഷ്യം ലോക ചാമ്പ്യൻഷിപ് -നീരജ് ചോപ്ര
text_fieldsbookmark_border
Listen to this Article
സ്റ്റോക്ഹോം: ചരിത്രത്തിലേക്കാണ് നീരജ് ചോപ്രയുടെ ഓരോ ഏറും. ഒളിമ്പിക്സ് അത്‍ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായ നീരജ് ഡയമണ്ട് ലീഗിൽ മെഡൽ സ്വന്തമാക്കുന്ന പ്രഥമ ഇന്ത്യക്കാരനുമായി മാറിയിരുന്നു കഴിഞ്ഞ ദിവസം സ്റ്റോക്ഹോമിൽ. ദേശീയ റെക്കോഡ് പുതുക്കിയ നീരജ് വെള്ളിയാണ് സ്വന്തമാക്കിയത്.
തന്റെ അടുത്ത ലക്ഷ്യം ഈമാസം യു.എസിലെ ഒറിഗോണിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ് സ്വർണമാണെന്ന് വ്യക്തമാക്കിയ നീരജ് 90 മീറ്റർ എന്ന സ്വപ്നദൂരം ഈ വർഷം തന്നെ മറികടക്കാനാവുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. സ്റ്റോക്ഹോമിൽ 89.94 മീറ്റർ ത്രോയുമായി തന്റെ തന്നെ പേരിലുള്ള 89.30 മീറ്ററിന്റെ ദേശീയ റെക്കോഡ് 24കാരൻ പഴങ്കഥയാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

