Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅബൂദബി ഗ്രാന്‍ഡ്പ്രീ...

അബൂദബി ഗ്രാന്‍ഡ്പ്രീ ഫലം: മെഴ്‌സിഡസ് അപ്പീല്‍ നല്‍കില്ല

text_fields
bookmark_border
അബൂദബി ഗ്രാന്‍ഡ്പ്രീ ഫലം: മെഴ്‌സിഡസ് അപ്പീല്‍ നല്‍കില്ല
cancel
camera_alt

മാ​ക്‌​സ് വെ​സ്​​റ്റാ​പ്പ​ൻ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ഗ്രാ​ന്‍ഡ്പ്രീ ഫൈ​ന​ല്‍ ഫ​ല​ത്തി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ച് ലൂ​യി​സ്​ ഹാ​മി​ല്‍ട്ട​ണി​െൻറ മേ​ഴ്‌​സി​ഡ​സ് ടീം. ​അ​തേ​സ​മ​യം, ഫോ​ര്‍മു​ല വ​ണ്‍ ചാ​മ്പ്യ​നാ​യ റെ​ഡ്ബു​ളി​െൻറ മാ​ക്‌​സ് വെ​സ്​​റ്റാ​പ്പ​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു. ഏ​ഴു ത​വ​ണ ലോ​ക​ചാ​മ്പ്യ​നാ​യ മെ​ഴ്‌​സി​ഡ​സി​െൻറ ലൂ​യി​സ് ഹാ​മി​ല്‍ട്ട​ണി​നെ അ​വ​സാ​ന ലാ​പ്പി​ല്‍ മ​റി​ക​ട​ന്നാ​ണ് മാ​ക്‌​സ് കി​രീ​ടം ചൂ​ടി​യ​ത്. മാ​ക്‌​സ് വെ​സ്​​റ്റാ​പ്പ​ന് അ​നു​കൂ​ല​മാ​യ രീ​തി​യി​ല്‍ മ​ത്സ​ര​ത്തി​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​യെ​ന്ന വി​വാ​ദം ഫൈ​ന​ലി​നു​ശേ​ഷം ഉ​യ​ര്‍ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഫ​ല​ത്തി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍കാ​ൻ മെ​ഴ്‌​സി​ഡ​സ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍, നീ​ക്ക​ത്തി​ല്‍നി​ന്ന്​ ടീം ​പി​ന്മാ​റു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ചി​രി​ക്ക​യാ​ണ്. അ​തേ​സ​മ​യം, യാ​സ് മ​റീ​ന​യി​ല്‍ സം​ഭ​വി​ച്ച​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ന്‍ വി​ശ​ക​ല​നം ന​ട​ത്ത​ണ​മെ​ന്ന് മെ​ഴ്‌​സി​ഡ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ്പീ​ല്‍ ന​ല്‍കാ​നു​ള്ള അ​വ​സാ​ന സ​മ​യം വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് മെ​ഴ്‌​സി​ഡ​സ് നീ​ക്ക​ത്തി​ല്‍നി​ന്ന് പി​ന്മാ​റു​ന്ന​താ​യി അ​റി​യി​ച്ച​ത്.

ക​നേ​ഡി​യ​ന്‍ താ​രം നി​ക്കോ​ളാ​സ് ല​ത്തീ​ഫ​യു​ടെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍ന്ന് സ​ര്‍ക്യൂ​ട്ടി​ല്‍ ഇ​റ​ക്കി​യ സേ​ഫ്റ്റി കാ​ര്‍ മ​ത്സ​ര​ഫ​ല​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ന്നാ​ണ് മെ​ഴ്‌​സി​ഡ​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula oneMercedes
News Summary - Abu Dhabi Grand Prix Result: Mercedes will not appeal
Next Story