Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹ്മദാബാദ് ആതിഥേയത്വം വഹിക്കും

text_fields
bookmark_border
2030 Commonwealth Games
cancel
Listen to this Article

ഗ്ലാസ്ഗോ: രണ്ടു പതിറ്റാണ്ടിനുശേഷം കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലേക്ക്. 2030ലെ ഗെയിംസിന് അഹ്മദാബാദ് ആണ് ആതിഥേയത്വം വഹിക്കുക. സ്കോട്‍ലൻഡിലെ ഗ്ലാസ്ഗോയിൽ ചേർന്ന 74 രാജ്യങ്ങളടങ്ങിയ കോമൺവെൽത്ത് സ്പോർട്സ് പൊതുസഭയാണ് ഇതിന് അംഗീകാരം നൽകിയത്.

കഴിഞ്ഞമാസം കോമൺവെൽത്ത് സ്പോർട്സ് എക്സിക്യുട്ടിവ് ബോർഡ് അഹ്മദാബാദിന്റെ പേര് നിർദേശിച്ചതോടെതന്നെ വേദി ഏറക്കുറെ ഉറപ്പായിരുന്നു. അഹ്മദാബാദിനൊപ്പം അവകാശവാദം ഉന്നയിച്ചിരുന്ന നൈജീരിയൻ നഗരമായ അബൂജയെ 2034ലെ ഗെയിംസിനായി പരിഗണിക്കാമെന്ന് കോമൺവെൽത്ത് സ്പോർട്സ് അറിയിച്ചു.

2010ൽ ആണ് കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ അവസാനം ആതിഥേയത്വം വഹിച്ചത്. അന്ന് ഡൽഹിയായിരുന്നു വേദി. കോമൺവെൽത്ത് ഗെയിംസ് ലഭിച്ചത്.

ല​ക്ഷ്യം 2036 ഒ​ളി​മ്പി​ക്സ്

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് പ​തി​റ്റാ​ണ്ടി​ന്റെ ഇ​ട​വേ​ള​ക്ക് ശേ​ഷം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് ഇ​ന്ത്യ വീ​ണ്ടും വേ​ദി​യൊ​രു​ക്കു​ന്ന​ത് 2036ലെ ​ഒ​ളി​മ്പി​ക്സി​ന് ആ​തി​ഥ്യ​മ​രു​ളു​ക​യെ​ന്ന വ​ലി​യൊ​രു ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​വും. 2010ൽ ​ഡ​ൽ​ഹി​യി​ലാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​വും അ​വ​സാ​ന​വു​മാ​യി കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ന​ട​ന്ന​ത്. 2030ൽ ​അ​ഹ്മ​ദാ​ബാ​ദാ​യി​രി​ക്കും വേ​ദി. കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന്റെ നൂ​റാം​വാ​ർ​ഷി​ക​മാ​ണ് 2030 എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 2022ൽ ​ദേ​ശീ​യ ഗെ​യിം​സ് സം​ഘ​ടി​പ്പി​ച്ച​ത് ഗു​ജ​റാ​ത്തി​ലാ​യി​രു​ന്നു. അ​ഹ്മ​ദാ​ബാ​ദാ​യി​രു​ന്നു മു​ഖ്യ​വേ​ദി. ഇ​തി​ന്റെ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നാ​യും ഒ​ളി​മ്പി​ക്സി​നാ​യും ശ്ര​മം തു​ട​ങ്ങി​യ​ത്.

2023ലെ ​ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ൽ ന​ട​ന്ന​ത് ഈ ​ന​ഗ​ര​ത്തി​ലാ​യി​രു​ന്നു. 2026ലെ ​ട്വ​ന്റി20 ലോ​ക​ക​പ്പ് ഫൈ​ന​ൽ വേ​ദി​യും ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യം​ത​ന്നെ. കോ​മ​ൺ​വെ​ൽ​ത്ത് വെ​യ്റ്റ്ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്, അ​ണ്ട​ർ 17 എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളും അ​ഹ്മ​ദാ​ബാ​ദി​ൽ ന​ട​ന്നു. അ​ടു​ത്ത വ​ർ​ഷം ഏ​ഷ്യ​ൻ വെ​യ്റ്റ്ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്, ലോ​ക പൊ​ലീ​സ്-​ഫ​യ​ർ ഗെ​യിം​സ് തു​ട​ങ്ങി​യ​വ​യു​മു​ണ്ട്. 2032ലെ ​ഒ​ളി​മ്പി​ക്സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ആ​ദ്യ ശ്ര​മം. ഇ​ത് ഉ​പേ​ക്ഷി​ച്ച് 2036 ഒ​ളി​മ്പി​ക്സി​നു​ള്ള ബി​ഡ് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2030 Commonwealth Games in India; Ahmedabad to host
Next Story