Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാരിസ് ഒളിമ്പിക്‌സ്: കായിക താരങ്ങളുടെ തയാറെടുപ്പുകൾ മികച്ചതെന്ന് പി.ടി ഉഷ

text_fields
bookmark_border
pt usha
cancel

ന്യൂഡൽഹി: 2024ലെ പാരിസ് ഒളിമ്പിക്‌സിനുള്ള തയാറെടുപ്പുകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ. നമ്മുടെ കായിക താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പാരിസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പി.ടി ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

പാരിസ് ഒളിമ്പിക്‌സ് 2024 ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. പാരിസ് ഒളിമ്പിക്‌സില്‍ സര്‍ഫിങ്‌, സ്‌കേറ്റ്‌ ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈംബിങ് എന്നിവക്കൊപ്പം ബ്രേക്ക്ഡാന്‍സിങ്ങും ഉള്‍പ്പെടുത്താൻ അന്താരാഷ്​ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗീകാരം നല്‍കിയിരുന്നു.

പാരിസ് ഗെയിംസിനുള്ള മൊത്തം അത്​ലറ്റുകളുടെ എണ്ണം 10,500 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്​. അടുത്തിടെ നടന്ന ഒളിമ്പിക്​സുകളിൽ പ​ങ്കെടുത്ത മൊത്തം അത്​ലറ്റുകളുടെ എണ്ണത്തേക്കാൾ 500 കുറവാണിത്​. വെയ്​റ്റ്​ലിഫ്​റ്റിങ്​, ബോക്​സിങ്​ മത്സരങ്ങളിലാണ്​ മത്സരാർഥികളുടെ എണ്ണം കുറച്ചിരിക്കുന്നത്​. എന്നാല്‍, പാരിസ് ഗെയിംസില്‍ പുരുഷ-വനിതാ അത്​ലറ്റുകളുടെ എണ്ണം തുല്യമായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2024 Paris Olympics: I think preparations are going on very well -PT Usha
Next Story