Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right11ാമ​ത് സം​സ്ഥാ​ന...

11ാമ​ത് സം​സ്ഥാ​ന യൂ​ത്ത് അ​ത്​​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ്: തലസ്ഥാനത്ത് ‘പാലക്കാടൻ കാറ്റ്’

text_fields
bookmark_border
11ാമ​ത് സം​സ്ഥാ​ന യൂ​ത്ത് അ​ത്​​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ്: തലസ്ഥാനത്ത് ‘പാലക്കാടൻ കാറ്റ്’
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ള്ളു​ന്ന ചൂ​ടി​നെ ഓ​ടി​യും ചാ​ടി​യും എ​റി​ഞ്ഞും തോ​ൽ​പി​ച്ച് കൗ​മാ​ര കാ​യി​ക​കേ​ര​ളം ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും മ​ന​ക്ക​രു​ത്ത് കാ​ണി​ച്ച​പ്പോ​ൾ 11ാമ​ത് സം​സ്ഥാ​ന യൂ​ത്ത് അ​ത്​​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ത​ല​സ്ഥാ​ന​ത്ത് ആ​വേ​ശ്വ​ജ്ജ്വ​ല തു​ട​ക്കം. ആ​ദ്യ​ദി​നം മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​റ് സ്വ​ർ​ണ​വും അ​ത്ര​ത​ന്നെ വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വു​മ​ട​ക്കം 120 പോ​യ​ന്‍റു​മാ​യി പാ​ല​ക്കാ​ടും അ​ഞ്ച് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വു​മ​ട​ക്കം 86 പോ​യ​ന്‍റു​മാ​യി മ​ല​പ്പു​റ​വും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്താ​ണ്.

ആ​ദ്യ​ദി​നം ര​ണ്ട് മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്നു. 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ കാ​സ​ർ​കോ​ടി​ന്‍റെ വി.​എ​സ്. അ​നു​പ്രി​യ​യും 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ പോ​ൾ​വാ​ൾ​ട്ടി​ൽ എ​റ​ണാ​കു​ള​ത്തി​ന്‍റെ ശി​വ​ദേ​വ് രാ​ജീ​വു​മാ​ണ് റെ​ക്കോ​ഡി​ട്ട​ത്. ഷോ​ട്ട്പു​ട്ടി​ൽ കാ​സ​ർ​കോ​ടി​ന്‍റെ അ​ഖി​ല രാ​ജു​വി​ന്‍റെ 14.27 മീ​റ്റ​റാ​ണ് അ​നു​പ്രി​യ 15.87 ആ​യി തി​രു​ത്തി​യ​ത്. 14.33 മീ​റ്റ​ർ ചാ​ടി​യ കോ​ഴി​ക്കോ​ടി​ന്‍റെ ഡോ​ണ മ​റി​യ ഡോ​ണി​ക്കാ​ണ് ഈ ​ഇ​ന​ത്തി​ൽ വെ​ള്ളി. പോ​ൾ​വാ​ൾ​ട്ടി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം എ​റ​ണാ​കു​ള​ത്തി​ന്‍റെ ബി​ബി​ൻ സി​ജു തീ​ർ​ത്ത 3.81 മീ​റ്റ​റാ​ണ് ശി​വ​ദേ​വ് രാ​ജീ​വ് 4.40 മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യ​ത്. 4.10 മീ​റ്റ​ർ ചാ​ടി എ​റ​ണാ​കു​ള​ത്തി​ന്‍റെ ത​ന്നെ ഇ.​കെ. മാ​ധ​വ് വെ​ള്ളി​യും മ​ല​പ്പു​റ​ത്തി​ന്‍റെ അ​ഞ്ച​ൽ ദീ​പ് വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. മ​റ്റ് പ​ല ഇ​ന​ങ്ങ​ളി​ലും മു​ൻ റെ​ക്കോ​ഡു​ക​ളു​ടെ ഏ​ഴ​യ​ല​ത്തു​പോ​ലും എ​ത്താ​ൻ താ​ര​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല.

18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ എ​സ്. ഷെ​ർ​ബി​നും (11.86 സെ​ക്ക​ന്‍റ്) പെ​ൺ​കു​ട്ടി​ക​ളി​ൽ പാ​ല​ക്കാ​ടി​ന്‍റെ ജി. ​താ​ര​യും (12.59 സെ​ക്ക​ന്‍റ്) സ്വ​ർ​ണം​നേ​ടി. 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ കെ. ​അ​ജി​ത്ത്, 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ ആ​ർ. രാ​ഹു​ൽ, ഹൈ​ജം​പി​ൽ പാ​ല​ക്കാ​ടി​ന്‍റെ കെ. ​അ​ഖി​ല​മോ​ൾ, 1500 മീ​റ്റ​റി​ൽ കാ​സ​ർ​കോ​ടി​ന്‍റെ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ, ഹൈ​ജം​പി​ൽ കോ​ഴി​ക്കോ​ടി​ന്‍റെ പി.​കെ. ആ​കാ​ശ്, ജാ​വ​ലി​ൻ ത്രോ​യി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ സി. ​അ​ശ്വി​ന്‍, 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ പാ​ല​ക്കാ​ടി​ന്‍റെ കെ. ​കി​ര​ൺ, 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ഹാ​മ​ർ ത്രോ​യി​ൽ തൃ​ശൂ​രി​ന്‍റെ സു​ഹൈ​മ നി​ലോ​ഫ​ർ, 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ ജെ.​എ​സ്. നി​വേ​ദ്യ, ജാ​വ​ലി​ൻ ത്രോ​യി​ൽ പാ​ല​ക്കാ​ടി​ന്‍റെ ബി. ​ശ്രേ​യ, 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ കൊ​ല്ല​ത്തി​ന്‍റെ ക​സ്തൂ​ർ​ബ പി. ​പ്ര​സാ​ദ്, 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ കോ​ട്ട​യ​ത്തി​ന്‍റെ ആ​ൻ​ട്രീ​സ മാ​ത്യു എ​ന്നി​വ​ർ സ്വ​ർ​ണം നേ​ടി. മീ​റ്റ് ഇ​ന്ന് സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AthleticspalakkadYouth Athletics Championship
News Summary - 11th State Youth Athletics Championship palakkad
Next Story