കമ്യൂണിറ്റി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsRepresentational Image
ദുബൈ: ദുബൈ പൊലീസിനെ പ്രതിനിധാനംചെയ്ത് അൽ ഖിസൈസ് പൊലീസ് സ്റ്റേഷൻ, പോസിറ്റിവ് സ്പിരിറ്റ് എന്നിവർ ചേർന്ന് കമ്യൂണിറ്റി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ശബാബ് അൽ അഹ്ലി ക്ലബിലെ അൽ നഹ്ദ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ അൽ നഹ്ദ, അൽ തവാർ, അൽ ഖിസൈസ്, അൽ മുഹൈസിന എന്നിവയെ പ്രതിനിധാനംചെയ്ത് 18 ടീമുകൾ മാറ്റുരച്ചു. വ്യത്യസ്തങ്ങളായ സമൂഹങ്ങൾക്കിടയിൽ ആശയവിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പോസിറ്റിവ് സ്പിരിറ്റ് സംരംഭങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സ്പോർട്സിനെ ഒരു ജീവിതശൈലിയായി കാണുന്നതോടൊപ്പം സമൂഹത്തിലെ സന്തോഷം നിലനിർത്തുന്നതിനും ഇത്തരം ടൂർണമെന്റുകൾ സഹായിക്കുമെന്ന് പോസിറ്റിവ് സ്പിരിറ്റ് സംരംഭത്തിന്റെ കോഓഡിനേറ്റർ ഫാത്തിമ ബുഹാജീർ പറഞ്ഞു.

