ലോകകപ്പ് യോഗ്യത; ഒമാൻ ടീം ജോർഡനിൽ
text_fieldsഒമാൻ താരങ്ങൾ ജോർഡനിൽ പരിശീലനത്തിൽ
മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിനായി ഒമാൻ ടീം ജോർഡനിലെത്തി. ചൊവ്വാഴ്ച ജോർഡനിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫലസ്തിനാണ് എതിരാളികൾ. ഒമാൻ സമം രാത്രി 10.15നാണ് മത്സരം. കഴിഞ്ഞ കളിയിൽ ജോർഡനോട് തോറ്റതോടെ ഗ്രൂപ്പിൽനിന്ന് നേരിട്ട് യോഗ്യത നേടുക എന്നുള്ള ഒമാന്റെ പ്രതീക്ഷ അവസാനിച്ചിട്ടുണ്ട്. ഗ്രൂപ്പിൽനാലാം സ്ഥാനക്കാരായി അടുത്ത റൗണ്ടിൽ കടക്കാം എന്നുള്ളതാണ് ശേഷിക്കുന്ന പ്രതീക്ഷ.
എന്നാൽ, കഴിഞ്ഞ കളിയിൽ കുവൈത്തിനെ തോൽപ്പിച്ച് ഫലസ്തീനും പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. ഒമാനെ പരാജപ്പെടുത്താൻ കഴിഞ്ഞാൽ ഫലസ്തീന് നാലാം സ്ഥാനക്കാരായി അടുത്ത റൗണ്ടിൽ കടക്കാൻ സാധിക്കും. അതുകൊണ്ടുന്നെ ജീവൻമരണ പോരാട്ടത്തിനാണ് ചൊവ്വാഴ്ച ഇരു ടീമുകളും ഇറങ്ങുക. ജോർഡനിലെത്തിയ ടീം കോച്ച് റഷീദ് ജാബിറിന്റെ നേതൃത്വത്തിൽ ഊർജിത പരിശീലനമാണ് നടത്തിവരുന്നത്.
കഴിഞ്ഞ കളിയിലെ പോരായ്മകൾ പരിഹരിക്കുന്നതിനായിരുന്നു പ്രധാനമായും പരിശീലനത്തിൽ ഊന്നൽ നൽകിയിരുന്നത്. ഫലസ്തിനെതിരെയുള്ള കളിയിൽൽ ടീം തീരിച്ചുവരുമെന്ന് കോച്ച് റഷീദ് ജാബിർ ജോർഡനുമായുള്ള മത്സരത്തിനുശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കളിയിലെ പെനാൽറ്റി കിക്കാണ് മത്സരത്തിന്റെ ഗതി പൂർണ്മായും മാറ്റിമറിച്ചുതെന്നും ഇത് ജോർഡന് രണ്ടാം പകുതിയിൽ കൂടുതൽ ആത്മ വിശ്വാസത്തോടെ കളിക്കാൻ സഹായനൊയെന്നും അദേഹം പറഞ്ഞു. ഗ്രൂപ് ബിയിൽ ഒരുകളി മാത്രം ശേഷിക്കെ ഒമ്പത് മത്സരത്തിനിന്ന് 12പോയന്റുമായി ഇറാഖ് മൂന്നും പത്ത് പോയന്റുമായി ഒമാൻ നാലാം സ്ഥാനത്തുമാണുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ജോർഡന് 16 പോയന്റുണ്ട്. ഒമ്പതപോയന്റുമായി ഫലസ്തീൻ അഞ്ചാം സ്ഥനത്തുണ്ട് എന്നുള്ളത് റെഡ്വാരിയേഴ്സിന്റെ നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യതനേടുക. മൂന്നും നാലും സ്ഥാനക്കാർ യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

