ഒളിമ്പിക്സ് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക് അന്തരിച്ചു
text_fieldsബംഗളൂരു: ഒളിമ്പിക്സ് മെഡൽ ജേതാവും കണ്ണൂർ സ്വദേശിയുമായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബംഗളൂരു ഹെബ്ബാലിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറും കേരളത്തിന്റെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ മെഡൽ ജേതാവുമായിരുന്നു. 2019ലെ ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കൂടിയാണ്.
1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍ ജനിച്ചത്. അച്ഛന്‍ ജോസഫ് ബോവറും അമ്മ സാറയും കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്‌ബാള്‍ കളിച്ചിരുന്ന മാനുവല്‍ 12ാം വയസിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്.
15-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ്.
ഭൗതികശരീരം ബംഗളൂരുവിൽ തന്നെ സംസ്കരിക്കും. നാളെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കണ്ണൂരിലേക്ക് ഭൗതിക ശരീരം കൊണ്ടുവരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പയ്യാമ്പലത്ത് അദ്ദേഹത്തിന് സർക്കാർ വീടു നിർമിച്ചു നൽകിയിരുന്നു. ഏറെക്കാലമായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. ശീതളയാണ് ഭാര്യ. മക്കൾ: ഫ്രെഷ്ന പ്രവീൺ (ബംഗളൂരു), ഫെനില ( മുംബെ ). മരുമക്കൾ:
പ്രവീൺ (ബംഗളൂരു), ടിനു തോമസ് (മുംബൈ). സഹോദരങ്ങൾ മേരി ജോൺ, സ്റ്റീഫൻ വാവോർ, പാട്രിക് വാവോർ, ലത, സൗദാമിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

