Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഓടിയെത്താൻ ഒഡിഷ

ഓടിയെത്താൻ ഒഡിഷ

text_fields
bookmark_border
ഓടിയെത്താൻ ഒഡിഷ
cancel
camera_alt

ഒ​ഡി​ഷ

എ​ഫ്.​സി

വൈ​കി​യെ​ത്തി മ​നം ക​വ​രു​ക എ​ന്ന വാ​ക്കി​നോ​ട് നീ​തി പു​ല​ർ​ത്തി​യ ടീ​മാ​ണ് ഒ​ഡി​ഷ എ​ഫ്.​സി. ഇ​ന്ത്യ​ൻ ക​ളി​യാ​ര​വ​രാ​വി​ലേ​ക്ക് അ​വ​രി​റ​ങ്ങി​യി​ട്ട് നാ​ലു​വ​ർ​ഷം തി​ക​യു​ന്ന​തേ​യു​ള്ളൂ. ഇ​ക്കാ​ല​യ​ള​വി​ൽ​ത​ന്നെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച് ലീ​ഗി​ൽ വ്യ​ക്ത​മാ​യ സ്വാ​ധീ​നം കൈ​വ​രി​ച്ച ഒ​ഡി​ഷ 2020-21 സീ​സ​ണി​ൽ കാ​ണി​ക​ളെ അ​തി​ശ​യി​പ്പി​ച്ചി​രു​ന്നു. നേ​രി​യ പോ​യ​ന്‍റു​ക​ൾ​ക്ക് പ്ലേ ​ഓ​ഫ് ന​ഷ്ട​മാ​യെ​ങ്കി​ലും ആ ​സീ​സ​ണി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ​വ​ർ കാ​ഴ്ച​വെ​ച്ച​ത്.

ആ ​വ​ർ​ഷ​ത്തെ ഡ്യൂ​റ​ന്‍റ് ക​പ്പി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ലാ​ണ് അ​വ​ർ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന​ത്. ടീ​മി​ന്‍റെ പ്ര​ധാ​ന ക​രു​ത്ത് ക്യാ​പ്റ്റ​നും ഇ​ന്ത്യ​ൻ ടീം ​ഗോ​ൾ​കീ​പ്പ​റു​മാ​യ അ​മ​രീ​ന്ദ​ർ സി​ങ്ങാ​ണ്. പോ​സ്റ്റി​നു​താ​ഴെ ഉ​രു​ക്കു​മ​തി​ൽ തീ​ർ​ക്കു​ന്ന അ​മ​രീ​ന്ദ​റി​നെ ക​ട​ന്ന് സ്കോ​ർ ചെ​യ്യു​ക എ​ന്ന​ത് എ​തി​ർ ടീ​മി​ന് അ​ത്ര എ​ളു​പ്പ​മാ​കില്ല.

ബം​ഗ​ളൂ​രു എ​ഫ്.​സി​യി​ൽ​നി​ന്ന് കൂ​ടു​മാ​റി​യെ​ത്തി​യ മു​ന്നേ​റ്റ നി​ര​യി​ലെ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത താ​രം റോ​യ് കൃ​ഷ്ണ​യു​ടെ വ​ര​വ് എ​തി​രാ​ളി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കും. കൂ​ടെ ബ്ര​സീ​ലി​യ​ൻ അ​റ്റാ​ക്ക​ർ ഡി​യ​ഗോ മൗ​റി​ചി​യോ​കൂ​ടി ചേ​രു​മ്പോ​ൾ ഒ​ഡി​ഷ​യെ ത​ള​ക്കാ​ൻ ഒ​ര​ൽ​പം വി​യ​ർ​ക്കേ​ണ്ടി​വ​രും. റോ​യ് കൃ​ഷ്ണ​യു​ൾ​പ്പെ​ടെ മു​ൻ ടോ​ട്ട​നം യു​വ​താ​രം ജാ​പ​നീ​സു​കാ​ര​മാ​യ സോ​യ് ഗൊ​ദാ​ഡോ അ​ട​ക്കം 12 പേ​രെ​യാ​ണ് ഒ​ഡി​ഷ ഇ​ത്ത​വ​ണ പു​തു​താ​യി ടീ​മി​ലെ​ത്തി​ച്ച​ത്.

ഫു​ട്ബാ​ൾ പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ സ്വ​ന്ത​മാ​യ ശൈ​ലി​കൊ​ണ്ട് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ചു​രു​ക്കം ചി​ല​രി​ലൊ​രാ​ളാ​ണ് സെ​ർ​ജി​യോ ലൊ​ബേ​റ. മി​ക​ച്ച ക​രി​യ​ർ പി​ൻ​ബ​ല​മു​ള്ള ലൊ​ബേ​റ 1997 മു​ത​ൽ പ​രി​ശീ​ല​ന കു​പ്പാ​യ​ത്തി​ലു​ണ്ട്. ബാ​ർ​സ​ലോ​ണ യൂ​ത്ത് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി തു​ട​ങ്ങി​യ ലൊ​ബേ​റ, പി​ന്നീ​ട് ബാ​ഴ്സ​ലോ​ണ സി ​ടീം മു​ത​ൽ നി​ര​വ​ധി സ്പാ​നി​ഷ് ക്ല​ബു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യും തു​ട​ർ​ന്ന പ​രി​ച​യ​മു​ണ്ട്.

2012ൽ ​ടി​റ്റോ വി​ല​നോ​വ​യോ​ടൊ​പ്പം ബാ​ഴ്സ​ലോ​ണ എ ​ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും ലൊ​ബേ​റ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. 2017ൽ ​എ​ഫ്.​സി ഗോ​വ വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വ്. സ്വ​തഃ​സി​ദ്ധ​മാ​യ ത​ന്ത്ര​ത്തി​ലൂ​ടെ നി​ർ​മി​ച്ചെ​ടു​ത്ത അ​റ്റാ​ക്കി​ങ് ഗെ​യി​മും ടാ​ക്ടി​ക്ക​ൽ ബ്രി​ല്യ​ൻ​സും കൊ​ണ്ട് പ്ര​ശ​സ്ത​നാ​യ ലൊ​ബേ​റ എ​ഫ്.​സി ഗോ​വ​യെ 2019-20 സീ​സ​ണി​ൽ ഫൈ​ന​ൻ​വ​രെ എ​ത്തി​ച്ചു. പി​ന്നീ​ട് മും​ബൈ സി​റ്റി എ​ഫ്.​സി​യി​ലേ​ക്ക് മാ​റി​യ ലൊ​ബേ​റ അ​വ​ർ​ക്കാ​യി സ​മ്മാ​നി​ച്ച​ത് അ​വ​രു​ടെ ആ​ദ്യ ഐ.​എ​സ്.​എ​ൽ ചാ​മ്പ്യ​ൻ പ​ട്ട​മാ​ണ്. 2020ലെ ​എ​ഫ്.​പി.​എ.​ഐ​യു​ടെ മി​ക​ച്ച പ​രി​ശീ​ല​ക അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി​യ ലൊ​ബേ​റ ഇ​ത്ത​വ​ണ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത് ഒ​ഡി​ഷ​യു​ടെ ക​ളി​ക്ക​ള​ത്തി​ലാ​യ​തി​നാ​ൽ​ത​ന്നെ ടീ​മി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും പ്ര​തീ​ക്ഷ വാ​നോ​ള​മാ​ണ്.

മ​ത്സ​ര​ങ്ങ​ൾ

1. സെ​പ്. 23 ചെ​ന്നൈ​യി​ൻ എ​ഫ്.​സി

2. സെ​പ്. 28 മും​ബൈ സി​റ്റി എ​ഫ്.​സി

3. ഒ​ക്ടോ. 07 എ​ഫ്.​സി. ഗോ​വ

4. ഒ​ക്ടോ. 27 കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

5. ഒ​ക്ടോ. 31 ബം​ഗ​ളൂ​രു എ​ഫ്.​സി

6. ന​വം. 03 നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ്

7. ഡി​സം. 01 ജാം​ഷ​ഡ്പു​ർ എ​ഫ്.​സി

8. ഡി​സം. 06 മോ​ഹ​ൻ ബ​ഗാ​ൻ

9. ഡി​സം. 17 ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി

10. ഡി​സം.22 ഈ​സ്റ്റ് ബം​ഗാ​ൾ

11. ഡി​സം.26 പ​ഞ്ചാ​ബ് എ​ഫ്.​സി



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Odisha F.C.
News Summary - Odisha F.C.
Next Story