Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2021 2:50 AM GMT Updated On
date_range 2021-10-10T08:20:12+05:30ജില്ല നെറ്റ്ബാൾ ചാമ്പ്യൻഷിപ്: പരിയാപുരത്തിന് ഇരട്ടക്കിരീടം
text_fieldscamera_alt
ജില്ല നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ പരിയാപുരം മരിയൻ സ്പോർട്സ്
അക്കാദമി ടീം
അങ്ങാടിപ്പുറം: ചുങ്കത്തറയിൽ സമാപിച്ച ജില്ല സീനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി പുരുഷ, വനിത വിഭാഗങ്ങളിൽ കിരീടമണിഞ്ഞു. പുരുഷ വിഭാഗത്തിൽ നിലമ്പൂർ അമൽ കോളജിനെയും (സ്കോർ: 13--12) വനിത വിഭാഗത്തിൽ എൻ.എസ്.എസ് ചക്കാലക്കുത്തിനെയും (സ്കോർ 12-2) ഫൈനലിൽ തോൽപിച്ചാണ് പരിയാപുരം കിരീടം ചൂടിയത്.
പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളുമാണ് മരിയൻ അക്കാദമി താരങ്ങൾ. കെ.എസ്. സിബിയാണ് പരിശീലകൻ.
Next Story