Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightനീരജ് ചോപ്രക്ക്...

നീരജ് ചോപ്രക്ക് വെള്ളി, യശ്വീർ സിങിന് വെങ്കലം; ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ടിമധുരം

text_fields
bookmark_border
Neeraj Chopra, Yashvir Singh
cancel
camera_alt

നീരജ് ചോപ്രയും യശ്വീർ സിങും

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ടിമധുരം. സൂപ്പർ താരം നീരജ് ചോപ്ര വെള്ളി മെഡലും, യുവതാരം യശ്വീർ സിങ് വെങ്കല മെഡലും കരസ്ഥമാക്കി.

മത്സരത്തിൽ 85.83 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയത്. സീസണിലെ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. അതേസമയം, കരിയറിലെ ഏറ്റവും മികച്ച ദൂരമായ 85.41 മീറ്റർ എറിഞ്ഞാണ് യശ്വീർ സിങ് മൂന്നാം സ്ഥാനം ഉറപ്പിച്ച് രാജ്യത്തിനായി വെങ്കലം നേടിയത്. ഫൈനലിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം രോഹിത് യാദവ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മത്സരത്തിൽ ശ്രീലങ്കൻ താരം റുമേഷ് പതിരഗെ (89.75 മീറ്റർ) സ്വർണ മെഡൽ സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj Choprasilver medaljavelin throwbronze medalGlasgowCommonwealth Games 2026
News Summary - Neeraj Chopra Wins Silver, Yashvir Singh Claims Bronze in Men's Javelin at 2026 Commonwealth Games
Next Story