വലിയൊരു ഭാരമൊഴിഞ്ഞ ആശ്വാസം -നീരജ് ചോപ്ര
text_fieldsബംഗളൂരു: ‘നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ’ മത്സരത്തിൽ സ്വർണം നേടിയപ്പോൾ തോന്നിയത് ചുമലിൽനിന്ന് വലിയൊരു ഭാരം ഒഴിഞ്ഞ ആശ്വാസമാണെന്ന് ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്ര. ‘മാനസികമായി കടുപ്പമുള്ള ദിവസമായിരുന്നു അത്. എന്നെ പിന്തുണക്കാൻ വളരെയധികം പേരെത്തിയിരുന്നതാണ് കാരണം. സ്വന്തം പേരിലെ മത്സരമായതിനാൽ എനിക്ക് അത്ര എളുപ്പമായി തോന്നിയില്ല. ഞാൻ പരിശീലകനോട് സംസാരിച്ചു.
കാര്യമാക്കേണ്ടതില്ലെന്നും അർമാൻഡോ ഡുപ്ലാന്റിസിനെപ്പോലുള്ള താരങ്ങൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു’-നീരജ് മാധ്യമപ്രവർത്തകരോട് മനസ്സ് തുറന്നു. ‘നന്നായി പെർഫോം ചെയ്യുകയെന്നൊരു സമ്മർദമുണ്ടായിരുന്നു. ജൂലിയസ് യെഗോയും രുമേഷ് പതിരാഗെയും (വെള്ളിയും വെങ്കലവും നേടിയവർ) നിർബന്ധിപ്പിച്ചു. എല്ലാ യാത്രകൾക്കും പ്രവർത്തനങ്ങൾക്കും പരിശീലനത്തിനും ശേഷം ഞാൻ സന്തോഷവാനാണ്. ഉദ്ഘാടന എഡിഷനിൽതന്നെ മെഡൽ നേടാനായി’-നീരജ് കൂട്ടിച്ചേർത്തു. മത്സരത്തിൽ 86.18 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. കെനിയക്കാരനായ യെഗോ 84.51ഉം ശ്രീലങ്കയുടെ പതിരാഗെ 84.34ഉം മീറ്റർ എറിഞ്ഞ് യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

