Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലോക പഞ്ചഗുസ്തിയിൽ...

ലോക പഞ്ചഗുസ്തിയിൽ മൂവാറ്റുപുഴ സ്വദേശിനിക്ക് സ്വർണം

text_fields
bookmark_border
ലോക പഞ്ചഗുസ്തിയിൽ മൂവാറ്റുപുഴ സ്വദേശിനിക്ക് സ്വർണം
cancel

മൂ​വാ​റ്റു​പു​ഴ: ക​സാ​ഖി​സ്ഥാ​നി​ൽ ന​ട​ന്ന ലോ​ക പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​ക്ക് സ്വ​ർ​ണം. 80 കി​ലോ​ക്ക്​ മു​ക​ളി​ലു​ള്ള വി​ഭാ​ഗ​ത്തി​ൽ ഇ​ട​തു​കൈ​ക്ക് വെ​ള്ളി​മെ​ഡ​ലും വ​ല​തു കൈ​ക്ക് സ്വ​ർ​ണ​മെ​ഡ​ലും നേ​ടി​യാ​ണ് 55കാ​രി​യാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ഫെ​സി മോ​ട്ടി ഒ​ന്നാ​മ​താ​യ​ത്.

മൂ​വാ​റ്റു​പു​ഴ കാ​ട്ടു​കു​ടി​യി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ​യും കു​ഞ്ഞ​മ്മ ജോ​ർ​ജി​ന്‍റെ​യും മ​ക​ളും അ​ന്ത​രി​ച്ച മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​പി. മോ​ട്ടി​യു​ടെ ഭാ​ര്യ​യു​മാ​ണ് ഫെ​സി മോ​ട്ടി. 18 അം​ഗ സം​ഘ​മാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​ത്. ഇ​തി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി സ്വ​ർ​ണം നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് ഫെ​സി​ക്ക്​ മാ​ത്ര​മാ​ണ്.

2017ൽ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മാ​സ്റ്റേ​ഴ്സ് അ​ത്‌‌​ല​റ്റി​ക് സം​സ്ഥാ​ന മീ​റ്റി​ല്‍ ഫെ​സി മൂ​ന്ന് സ്വ​ര്‍ണ​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 45-50 പ്രാ​യ​ക്കാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ന്‍ ത്രോ, ​ഹാ​മ​ര്‍ ത്രോ ​മ​ത്സ​ര​ങ്ങ​ളി​ലാ​ണ് മെ​ഡ​ലു​ക​ള്‍ നേ​ടി​യ​ത്. 2017ലും 2018​ലും ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ന്‍ ത്രോ, ​ഹാ​മ​ര്‍ ത്രോ ​മ​ത്സ​ര​ങ്ങ​ളി​ല്‍ ചാ​മ്പ്യ​നാ​ണ്. 2019ല്‍ ​മ​ലേ​ഷ്യ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ മാ​സ്റ്റേ​ഴ്‌​സ് മ​ത്സ​ര​ത്തി​ല്‍ ഹാ​മ​ര്‍ ത്രോ​യി​ല്‍ നാ​ലാം​സ്ഥാ​നം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muvattupuzhaarm wrestling
News Summary - native of muvattupuzha won gold in the world arm wrestling
Next Story