ദേശീയ വനിത ഫുട്ബാൾ റെയില്‍വേസിന് വിജയത്തുടക്കം
text_fieldsകാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സീനിയര്‍ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ദാദ്ര-നഗര്‍ഹവേലിയും റെയില്‍വേയും തമ്മില്‍ നടന്ന മത്സരത്തില്‍നിന്ന്.
എതിരില്ലാത്ത അഞ്ച് ഗോളിന് റെയില്‍വേ വിജയിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ റെയില്‍വേസിന് മികച്ച തുടക്കം. എതിരില്ലാത്ത അഞ്ച് ഗോളിന് ദാദ്ര-നഗര്ഹേവലിയെയാണ് റെയില്‍വേ തോല്‍പ്പിച്ചത്.
രണ്ടു മത്സരവും തോറ്റ ദാദ്ര-നഗര്ഹേവലി ഇതോടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. റെയില്‍വേസിന് വേണ്ടി മമ്ത നാല് ഗോള്‍ നേടി. സുപ്രിയ റൗട്രായിയാണ് മറ്റൊരു ഗോള്‍ നേടിയത്. ഡിസംബര്‍ രണ്ടിന് രാവിലെ 9.30നു നടക്കുന്ന ഛത്തിസ്ഗഢ് റെയില്‍വേസ് മത്സരത്തിലെ വിജയികളായിരിക്കും ഗ്രൂപ് ബിയില്‍നിന്നും ക്വാര്‍ട്ടറിന് യോഗ്യത നേടുക. മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ഗോള്മികവ് അടിസ്ഥാനത്തില്‍ ഛത്തിസ്ഗഢ് ക്വാര്‍ട്ടറിന് യോഗ്യത നേടും. ചാമ്പ്യന്‍ഷിപ്പില്‍ ബുധനാഴ്ച രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ 9.30നു കര്‍ണാടക ഡല്‍ഹിയെ നേരിടും. ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡിനോട് ഒരു ഗോളിന് പരാജയപ്പെട്ടാണ് കര്‍ണാടകയുടെ വരവ്. ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. കര്‍ണാടക ഡല്‍ഹിയോട് പരാജപ്പെടുകയാണെങ്കില് ടൂര്‍ണമെൻറില്‍നിന്ന് പുറത്താകും. ഉച്ചക്ക് 2.30ന് ഗോവ ഝാര്‍ഖണ്ഡിനെ നേരിടും. ആദ്യ മത്സരം ജയിച്ചാണ് ഝാര്ഖണ്ഡിെൻറ വരവ്.